സാധ്വനത്തിന്റെ കരങ്ങലുമായി വീണ്ടും ലക്ഷദ്വീപ് ജനത

കോഴിക്കോട് : കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ പ്രതിസന്ധിയിൽ അകപ്പെട്ടപോൾ സാധ്വനത്തിന്റെ കരങ്ങലുമായി വീണ്ടും ലക്ഷദ്വീപ് ജനത. കടമത്ത് ദ്വീപിലെ അസ്സഖാഫാ സെക്കന്ററി മദ്രസയിലെയും അസ്സഖാഫാ ഇസ്ലാമിക് നെയ്‌സറി സ്കൂളിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചു കൈകോർത്തുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സാധനങ്ങൾ കൈമാറി.

      നിലബൂരിൽ സയ്യിദ് ഹിസ്ബുദ്ധീൻ സഖാഫി അൽ ബുഹാരി തങ്ങൾ ആദ്യ ഘട്ട വിഭവ വിതരണം നടത്തി. തുടർന്ന് പതിനൊന്ന് ഘട്ടങ്ങളിലായി ഭക്ഷണസാദനങ്ങൾ, വസ്ത്രങ്ങൾ, അടുക്കള കിറ്റ്, സ്കൂൾ കിറ്റ്, കറണ്ട് അടുപ്പ്, മണ്ണെണ്ണ അടുപ്പ്, ഗ്യാസ് അടുപ്പ്, കിടക്കകൾ,  ധനസഹായം തുടങ്ങി വീടുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് സാധനങ്ങൾ എത്തിച്ചുകൊടുത്തു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അസ്സഖാഫായുടെ സഹായം എത്തിച്ചത്. സ്ഥാപനത്തെ പ്രധിനിധീകരിച്ച് സയ്യിദ് ഹിസ്ബുദ്ധീൻ സഖാഫി,  പൂർവ്വ വിദ്യാർത്ഥി അനീസുദ്ധീൻ ആർ സി എന്നിവർ സഹായങ്ങൾ കൈമാറി.

      കോഴിക്കോട് ജില്ലയിൽ ബൈത്തുൽ ഇസ്സാ കോളേജ്, SYS എന്നിവയുമായി സഹകരിച്ചാണ് പരിപാടികൾ നടത്തിയത്. മലപ്പുറം ജില്ലയിൽ സാധ്വനം പ്രവർത്തകരും സഹകരണവുമായി എത്തി. കഴിഞ്ഞ 15 ആം തിയതിയോടെയാണ് അസ്സഖാഫാ മദ്രസ പ്രിൻസിപ്പൽ അബ്ദുൽ റസാക്ക് സഖാഫി, ഉസ്താദ്മാരായ  മുഹമ്മദ്‌ സീതി സൈനി, ഉബൈദ് റബ്ബാനി, ബഷീർ സഖാഫി എന്നിവരുടെ നേതൃതത്തിൽ ധനസമാഹരണം നടത്തിയത്.

Labels:
[facebook][disqus]

Author Name

Powered by Blogger.