ചെത്ത്ലാത്ത് സീനിയര്‍ സെക്കന്‍ഡറി സ്കൂൾ കോംപ്ലെക്സിന്റെ പുതിയ കെട്ടിടത്തിന് എ.പി.ജെ.അബ്ദുൽ കലാമിന്റെ പേര് നൽകും

ചെത്ത്ലാത്ത്: ചെത്ത്ലാത്ത് ദ്വീപിലെ സീനിയര്‍ സെക്കന്‍ഡറി സ്കൂൾ കോംപ്ലെക്സിന്റെ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിനു മുൻ ഇന്ത്യൻ രാഷ്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ പേര് നൽകാൻ ഉത്തരവായി. ഡോ. എപിജെ അബ്ദുല്‍ കലാം മെമോറിയല്‍ ഗവര്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെത്ത്ലാത്ത് എന്ന പേരിലായിരിക്കും പുതിയ കെട്ടിടം അറിയപ്പെടുക. പുതിയ നാമം കെട്ടിടത്തിന് നല്‍കാനും ഉല്‍ഘാടന ഫലകത്തില്‍ രേഖപ്പെടുത്താനും വിദ്യാഭ്യാസ സെക്രട്ടറി എ ഹംസ ഇറക്കിയ ഉത്തരവിൽ പറയുന്നു.
     സീനിയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടം സെപ്റ്റംബര്‍ 28ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാൻ ഉല്‍ഘാടനം ചെയ്യും.

Labels:
[facebook][disqus]

Author Name

Powered by Blogger.