രണ്ടാം മത്സരത്തിലും ആന്ത്രോത്ത് സി യു സിക്ക് വിജയം - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

രണ്ടാം മത്സരത്തിലും ആന്ത്രോത്ത് സി യു സിക്ക് വിജയം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ നോക്കോട്ട് മത്സരത്തിൽ രണ്ടാം തവണയും ആന്ത്രോത്ത് പി.എം.സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിന്  (പി.എം.എസ്.സി.യു.സി) തകർപ്പൻ വിജയം (4-1). കോഴിക്കോട് ഫാറൂഖ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ പി.എം.സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിന് വേണ്ടി സാദിക്ക് രണ്ട് ഗോളും സഫുവാൻ, മുജ്തബാ എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.
       കൊടുവള്ളി കെ.എം.ഓ.കോളേജിനെയാണ് 4-1 എന്ന ഗോൾ നിലയിൽ ആന്ത്രോത്ത് പി.എം.സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ പരാജയപ്പെടുത്തിയത്ത്. സെപ്റ്റംബർ 15ന് ആണ് പി.എം.സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിന്റെ അടുത്ത മത്സരം.
   

Post Bottom Ad