തൊഴിൽ അന്വേഷകർക്ക് ഒരു സുവർണ്ണാവസരം - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

തൊഴിൽ അന്വേഷകർക്ക് ഒരു സുവർണ്ണാവസരം


കവരത്തി: ലക്ഷദ്വീപ് ലേബർ എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് വിഭാഗവും ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോർപറേഷനും സംയുക്തമായി ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഒരു തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി, കമ്പ്യൂട്ടർ, ഐ.ടി, ഷിപ്പിങ്, മെഡിക്കൽ എന്നതിനു പുറമെ വിവിധ മേഖലകളിൽ പരിശീലനം നേടിയവർക്കും ഉപരിപഠനം പൂർത്തിയാക്കിയവർക്കും ഈ സുവർണാവസരം പരമാവധി വിനിയോഗിക്കാവുന്നതാണ്.
തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിർദ്ധിഷ്ട ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 30 നുള്ളിൽ അതാത് ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർ/സബ്ഡിവിഷണർ ഓഫീസർ എന്നിവർക്ക് സമർപ്പിക്കേണ്ടതാണ്.
ഫോർമാറ്റുകൾ അതാത് ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടർ/ സബ്ഡിവിഷണർ ഓഫീസർ/ ടൈപ്പ്റൈറ്റിംഗ് ഇൻസ്ട്രക്ടർ/ കവരത്തി എംപ്ലോയ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. കൂടാതെ ലക്ഷദ്വീപ് ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.Lakshadweep.gov.in ലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
9447291137, 9567401714, 9447959399,04896263402

Post Bottom Ad