യൂത്ത് കോൺഗ്രസും എൻ.എസ്.യു. ഐയും സംയുക്തമായി സമരം നടത്തി

റിപ്പോർട്ട്: ഇദ്‌രീസ് സി.എച്ച്‌
കിൽത്താൻ: പ്രവർത്തന രഹിതമായി കിടക്കുന്ന ഫൈബർ ഫാക്ടറിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കിൽത്താൻ ദ്വീപ് ഘടകം യൂത്ത് കോൺഗ്രസ് കമ്മിറ്റിയും നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യയും (NSUI) സംയുക്തമായി പ്രതിഷേധ സമരം നടത്തി. വില്ലേജ് ദ്വീപ് പഞ്ചായത്ത് മെമ്പർ എച്ച്‌.സാബിറ സമരം ഉൽഘാടനം ചെയ്തു.
     ഫൈബർ ഫാക്ടറി സജ്ജമാക്കുക, ലാബേയ്സിനെ നിയമിക്കുക, തെഴിൽ അവസരങ്ങൾ സാദ്യമാക്കുകാ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. റീഎംപ്ലോയ്‌മെന്റ് കാരണം തെഴില്ലായ്മ ഉടലെടുക്കുന്നു എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അതിനാൽ റീഎംപ്ലോയ്‌മെന്റ് നിർത്തി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കുകയും ഫൈബർ ഫാക്ടറി ഉടൻ പ്രവർത്തന സജ്ജമാക്കുക എന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Labels: ,
[facebook][disqus]

Author Name

Powered by Blogger.