ലക്ഷദ്വീപിലെ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസിൽ തൊഴിലവസരങ്ങൾ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപിലെ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസിൽ തൊഴിലവസരങ്ങൾ


കവരത്തി: ലക്ഷദ്വീപിലെ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, യോഗ്യതയുള്ള പ്രാദേശിക ഉദ്യോഗാർഥികളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്രോജക്റ്റ് കോർഡിനേറ്റർ, പ്രോജക്റ്റ് അസിറ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്ത്തനികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
                                          
1. പ്രോജക്റ്റ് കോർഡിനേറ്റർ
പോസ്റ്റ് : 1
ശമ്പളം: ₹ 19800
വയസ്സ്: 18-40 
യോഗ്യത: ഫിഷറീസ് സയൻസിൽ മാസ്റ്റർ ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസ്/മറൈൻ ബയോളജി മാസ്റ്റർ ബിരുദം.
2. പ്രോജക്റ്റ് അസിറ്റന്റ്
പോസ്റ്റ് : 2
ശമ്പളം: ₹16500
വയസ്സ്: 18-40
യോഗ്യത: ഫിഷറീസ് സയൻസിൽ ബാച്ചിലർ ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസ്/അക്വാകൾച്ചർ ബാച്ചിലർ  ബിരുദം.
3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
പോസ്റ്റ് : 1
ശമ്പളം: ₹13200
വയസ്സ്: 18-40
യോഗ്യത: ഏതെങ്കിലും സയൻസ് വിഷയത്തിൽ  ബാച്ചിലർ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
     താത്പര്യമുള്ളവർ  2018 ഒക്ടോബർ 5ന് ഫിഷറീസ് ഡയരക്ടറേറ്റിൽ ഒറിജിനൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, വയസ്സും, ജാതിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഒക്ടോബർ 5ന്  9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. നോട്ടിഫിക്കേഷനിൽ കാണിച്ച യോഗ്യതകൾ പൂർണ്ണമായി പാലിക്കുന്നവരെ മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Post Bottom Ad