ലക്ഷദ്വീപുക്കാർക്ക് 455 തൊഴിലവസരങ്ങൾ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപുക്കാർക്ക് 455 തൊഴിലവസരങ്ങൾ


കവരത്തി: ലക്ഷദ്വീപ് എൻവിറോൺമെന്റ് ആൻഡ് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്വച്ച്  ഭാരതിന്റെ ഭാഗമായി 455 താൽക്കാലിക പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വച്ച് വർക്കേഴ്സ് എന്ന പേരിൽ സഫായ് സൂപ്പർവൈസർ, സഫായ് അസസർ, സഫായ് കർമ്മചാരി എന്നീ മൂന്ന് വ്യത്യസ്ത തരം താൽക്കാലിക പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

ഓരോ ദ്വീപിലും ആകെ വിളിച്ച പോസ്റ്റുകൾ

     9 സഫായ് സൂപ്പർവൈസർ, 56 സഫായ് അസസർ, 390 സഫായ് കർമ്മചാരി എന്നിങ്ങനെ ആകെ 455 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കവരത്തി ദ്വീപുകാർ എൻവിറോൺമെന്റ് ആൻഡ് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിലും മറ്റുള്ളവർ അതാത് ദ്വീപിലെ സബ്ഡിവിഷണൽ ഓഫീസറിന്റെ കാര്യാലയത്തിലുമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

1. സഫായ് സൂപ്രവൈസർ
പോസ്റ്റ്  - 9
ശമ്പളം - 13,200/-
യോഗ്യത - ഏതെങ്കിലും അംഗീകൃത ഡിഗ്രി
വയസ്സ് - 2018 ഒക്ടോബർ 6ന്    21 വയസ്സ് തികയുന്നവരോ 35 കവിയാത്തവരോ ആയിരിക്കണം.
സെലക്ഷൻ രീതി - 50% ഡിഗ്രി മാർക്ക് + 10 % പ്രവൃത്തി പരിചയം (Experience) + 40 % നേരിട്ടുള്ള ഇന്റർവ്യൂ = 100 മാർക്ക്.

2. സഫായ് അസസർ
പോസ്റ്റ് : 56
ശമ്പളം : 11,000/-
യോഗ്യത : +2 / pre degree
വയസ്സ് : 18 - 45
സെലക്ഷൻ രീതി : 50% പ്ലസ് ടു മാർക്ക് + 10 % പ്രവൃത്തി പരിചയം (Experience) + 40 % നേരിട്ടുള്ള ഇന്റർവ്യൂ = 100 മാർക്ക്.

3. സഫായ് കർമ്മചാരി
പോസ്റ്റ് : 390
ശമ്പളം : 9,900/-
യോഗ്യത: (ആവശ്യമില്ല)
വയസ്സ്  : 18 - 50
സെലക്ഷൻ രീതി : ലോട്ടറി (നറുക്കെടുപ്പ്)

    ഓരോ പോസ്റ്റുകൾക്കും വ്യത്യസ്ത രജിസ്റ്റ്രേഷൻ ഫോമുകളും തിയതിയും സമയവും ഉണ്ട്. പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്. റ്റി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ സമർപ്പിക്കേണ്ടതാണ്. ഓരോ പോസ്റ്റുകൾക്കും വ്യത്യസ്ത സമായാത്തതായിരിക്കും ഇന്റർവ്യൂ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Post Bottom Ad