എ സോൺ നോക്കോട്ട് മത്സരത്തിൽ ആന്ത്രോത്ത് സി യു സിക്ക് ഉജ്ജ്വല വിജയം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ നോക്കോട്ട് മത്സരത്തിൽ പി.എം.സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിന്  (പി.എം.എസ്.സി.യു.സി) ഉജ്ജ്വല വിജയം (4-0). എതിരില്ലാത്ത നാലുഗോളുകൾക്കാണ് ദാറുൽ ഹുദാ ആർട്സ് ആൻഡ് സയൻസ് കോളേജ് നാദാപുരം ടീമിനെ ആന്ത്രോത്ത് സി യു സി പരാജയപ്പെടുത്തിയത്.
     പി.എം.സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിന് വേണ്ടി സഫുവാൻ മൂന്ന് ഗോളും സാദിക്ക് ഒരു ഗോളും നേടി. കോഴിക്കോട് ഫാറൂഖ് കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സെപ്റ്റംബർ 12നാണ് പി.എം.സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിന്റെ അടുത്ത മത്സരം. എ സോൺ മത്സരങ്ങൾക്ക് ലക്ഷദ്വീപിൽ നിന്ന് കടൽ കടന്നെത്തിയത് വെറുതെ ആയില്ല എന്ന സന്തോഷത്തിലാണ് ടീമഗങ്ങൾ.

Labels: ,
[facebook][disqus]

Author Name

Powered by Blogger.