മൺസൂൺ കപ്പ് വീണ്ടും മെറിനാ ബോയിസിന്


റിപ്പോർട്ട്: മുഹമ്മദ് സഫുവാൻ
കിൽത്താൻ: മൺസൂൺ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വിണ്ടും മെറിനാ ബോയിസ് ചാംമ്പ്യമാരായി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഐലന്റ ബോയിസിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മെറിനാ ബോയിസ് ജേതാക്കളായത്.
    കളിയുടെ ആദ്യ പകുതിയിൽ മാലിക്ക് നേടിയ ഏകപക്ഷീയമായ ഒരു ഗോളാണ് മെറിനാ ബോയിസിനെ വിജയത്തിലെത്തിച്ചത്. മൺസുൺ കപ്പിന്റെ ഒന്നാം  സിസണിലും മെറിനാ ബോയിസ് തന്നെയായിരുന്നു ജേതാക്കൾ. ടൂർണമെന്റിലെ മികച്ച കളിക്കാരനായി എഫ്.സി.കെയുടെ റിഫായത്തിനെ തെരഞ്ഞടുത്തു. മികച്ച ഗോൾകീപ്പർ- റഹ്മത്തുള്ള (മെറിനാ ബോയിസ്), മികച്ച ഡിഫെന്റെർ- റിയാസ് ഖാൻ (ഐലൻഡ് ബോയ്സ്), മികച്ച ഫോർവേഡ്- സദകത്തുള്ള (എഫ്.സി.കെ).
     ചാംമ്പ്യൻമാര്ക്ക് 20000 രൂപയും രണ്ടാം സ്ഥാനകാര്ക്ക് 13000 രൂപയുമാണ് സമ്മാനതുക. കൂടാതെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫാറൂഖാൻ മെറിനാ ബോയിസിന് 15000 രൂപയും ഐലന്റ് ബോയിസിന് 10000 രുപയും പ്രഖ്യാപ്പിച്ചു.

Labels: ,
[facebook][disqus]

Author Name

Powered by Blogger.