കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഐ.ആർ.ബി.എന്റെ ധനസഹായം - AL Jasari
കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഐ.ആർ.ബി.എന്റെ ധനസഹായം

കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഐ.ആർ.ബി.എന്റെ ധനസഹായം


ആന്ത്രോത്ത്: കഴിഞ്ഞ ജൂലൈ 27 ന് മൽസ്യബന്ധനത്തിന് കടലിൽ പോയി  കാണാതായ ആന്ത്രോത്ത് ദ്വീപിലെ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഐ.ആർ.ബി.എൻ ധനസഹായം നൽകി. ഓരോ കുടുംബത്തിനും 87500 രൂപ വീതം  നൽകി മൊത്തം 350000 രൂപയാണ് നാലു കുടുംബത്തിനും കൂടി ലക്ഷദ്വീപിലെ ഐ.ആർ.ബി.എൻ സംഭാവന ചെയ്തത്. 
കേരളത്തിലെ ദുരിത ബാധിതർക്ക് ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് ഇവർ സഹായം ചെയ്തിരുന്നു.
   തൈലത്ത്‌ ഹംസ, പണ്ടാരം ഷാഹിദ്‌, കോളിക്കാട്‌ അന്വർ, ഹസൻ എന്നിവരേയാണ് മൽസ്യബന്ധനത്തിന് കടലിൽ പോയി കാണാതായത്. ഇതുവരെ ഇവരെ കണ്ടത്താൻ ആയിട്ടില്ല.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504