സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ ഹംദുള്ളാ സയീദ്

ആന്ത്രോത്ത്: സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ലക്ഷദ്വീപ് എം.പിയുമായ ഹംദുള്ളാ സയീദ് സെർക്കുലർ പുറത്തിറക്കി. സോഷ്യൽ മീഡിയയിലൂടെ പാർട്ടിക്കെതിരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരെ താക്കീത് ചെയ്യുന്ന തരത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. പാർട്ടിയിലെ ഉത്തരവാദപ്പെട്ടവർ വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിൽ പാർട്ടിക്ക് മോഷമാകുന്ന കാര്യങ്ങൾ എഴുതിയാൽ പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടികൾ എടുക്കുമെന്നും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന്റെ പേരിൽ പാർട്ടി ഭരിക്കുന്ന ജില്ലാ പഞ്ചായത്ത്, വില്ലേജ് ദ്വീപ് പഞ്ചായത്ത്, സൊസൈറ്റികൾ എന്നിവയെകുറിച്ച് അനാവശ്യമായ അഭിപ്രായങ്ങൾ പ്രവർത്തകർ ചെയ്യാൻ പാടില്ലാത്തതാണ് എന്നും സർക്കുലറിൽ പറയുന്നു.
Labels: ,
[facebook][disqus]

Author Name

Powered by Blogger.