ക്രിക്കറ്റ് ഓഫീഷ്യൽസ് ആവാൻ അവസരം - AL Jasari
ക്രിക്കറ്റ് ഓഫീഷ്യൽസ് ആവാൻ അവസരം

ക്രിക്കറ്റ് ഓഫീഷ്യൽസ് ആവാൻ അവസരംകവരത്തി: ക്രിക്കറ്റ് സംഘാടകരായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ദ്വീപുകർക്ക് ഒരു സുവർണ്ണാവസരം. അമ്പയർമാരാവാനും സ്കോറർമാരാവാനും താല്പര്യമുള്ളവർക്കുള്ള ക്ലാസുകൾ സെപ്റ്റംബർ 8,9 തീയതികളിൽ എറണാകുളത്ത് വെച്ച് നടത്തപ്പെടുന്നു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ദ്വീപുകാർക്ക് ലക്ഷദ്വീപ് ക്രിക്കറ്റ് അസോഷ്യഷനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. പേര് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ - ജാഫർ ഷാ (പ്രസിഡന്റ്): 9447053395, ടി. ചെറിയകോയ (സെക്രട്ടറി): 9447730736, ശിഹാബുദ്ധീൻ (വൈസ് പ്രസിഡന്റ്): 9446656957.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504