റിലയൻസ് ജിയോ ഇനി ലക്ഷദ്വീപിലും - AL Jasari
റിലയൻസ് ജിയോ ഇനി ലക്ഷദ്വീപിലും

റിലയൻസ് ജിയോ ഇനി ലക്ഷദ്വീപിലും


കവരത്തി: വരുമാന വിപണി വിഹിതത്തിന്റെ കാര്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവായ റിലെൻസ് ജിയോ ഇനിമുതൽ ലക്ഷദ്വീപിലും സേവനം ആരംഭിക്കും. BSNL ലും Airtel സർവീസും മാത്രമുണ്ടായിരുന്ന ലക്ഷദ്വീപിൽ ജിയോ സർവീസ്കൂടെ ആരംഭിക്കാനുള്ള പദ്ധതിയുടെ മുന്നോടിയായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ജിയോ അധികൃതർക്ക് സന്ദർശിക്കാനുള്ള പെർമിറ്റ് ലക്ഷദ്വീപ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അനുവദിച്ചു.കവരത്തി ദ്വീപ് സ്വദേശി അബ്‌ദുൽ സലീമിന്റെ സ്പോൺസർഷിപ് വഴിയാണ് ഇവർക്കുള്ള പെർമിറ്റ് അനുവദിച്ചത്. പത്ത് ദ്വീപുകളിലേക്കാണ് പെർമിറ്റ് അനുവദിച്ചത്.അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ചെത്ത്ലത്ത്, കടമം, കൽപ്പേനി, കവരത്തി, കിൽത്താൻ, മിനിക്കോയ് എന്നീ ദ്വീപുകളാണവ.ജിയോ ടെലികോം ടെക്നിക്കൽ സ്റ്റാഫായ എം. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചക സംഘമാണ് ദ്വീപുകൾ സന്ദർശിക്കുന്നത്.മഹേഷ് വിജയൻ, ജിന്റോ മാത്യു, അജീഷ് ദാമോദരൻ, അമർനാദ റെഡ്ഡി, അമിത് കേശവ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്.ഓഗസ്റ്റ് 8 മുതൽ 2019 ജനുവരി 5 വരെയാണ് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ 10 ദ്വീപുകളും സന്ദർശിച്ച് ജിയോ 4G സേവനം ആരംഭിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങൾക്കും തുടക്കം കുറിക്കും. ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ വളരെ പുറകിൽ നിൽക്കുന്ന ലക്ഷദ്വീപിന് ഇതൊരു  ആശ്വാസമായിരിക്കും.മാസങ്ങൾക്കുള്ളിൽ ജിയോ 4G സേവനം ലക്ഷദ്വീപിൽ ലഭ്യമായിതുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിയോ സേവനം ദ്വീപുകളിൽ വരുന്നതോടെ BSNL ൽ ഉപപോക്താക്കളുടെ അളവിൽ കുറവ് വരുമെന്നുള്ളതും ആശങ്കയാണ്.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504