കേരളത്തിലേക്ക് ദ്വീപ് കലാസമിതി വസ്ത്രങ്ങൾ അയച്ചു

കിൽത്താൻ: പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിലേക്ക് ദ്വീപ് കലാസമിതി പ്രവർത്തകർ കിൽത്താൻ ദ്വീപിൽ നിന്ന്‌ ശേഖരിച്ച വസ്ത്രങ്ങൾ അയച്ചു. കേരളത്തിലെ ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്ന എല്ലാം നഷ്ടപെട്ട ജനങ്ങൾക്ക് നൽകാനായി എം.വി. ലക്ഷദ്വീപ് സീ കപ്പലിൽ വസ്ത്രങ്ങൾ കയറ്റി അയച്ചതായി ദ്വീപ് കലാസമിതി അധികൃതർ അറിയിച്ചു. ലക്ഷദ്വീപിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കേരളത്തിന് നൽകുന്ന സംഭാവനക്ക് പുറമേ ആണിത്.
     ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നും കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് പണവും മറ്റ് ആവശ്യ സാധനങ്ങളും ശേഖരിച്ച് വിവിധ പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് എത്തിച്ച് വരുന്നു. നിസ്ക്കാര കുപ്പായം, ബെഡ്ഷീറ്റ്, ഷർട്ട്, മുണ്ട്, മാക്സി തുടങ്ങിയ വസ്ത്രങ്ങളാണ് എത്തിക്കുന്നത്. ലക്ഷദ്വീപിൽ നിന്ന് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടിയിലധികം പണം സംഭാവന ചെയ്തിരുന്നു. ഇത് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളവും വിദ്യാർത്ഥികൾ, സംഘടനകൾ, ക്ലബ്ബുകൾ എന്നിവർ സമാഹരിച്ച തുകയും ചേർത്താണ്.
Labels:
[facebook][disqus]

Author Name

Powered by Blogger.