ചരിത്ര നേട്ടവുമായി ആന്ത്രോത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ NSS വിദ്യാർത്ഥികൾ

ആന്ത്രോത്ത്: ചരിത്ര നേട്ടവുമായി ആന്ത്രോത്ത് ദ്വീപിലെ പി.എം.സൈദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ NSS വിദ്യാർത്ഥികൾ. എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനത്തിൽ നടത്തപ്പെട്ട പരേഡിൽ എട്ടോളം വരുന്ന സ്‌ക്വാർഡിനെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ടാണ് ആന്ത്രോത്ത് ദ്വീപിലെ പി.എം.സൈദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ NSS കാഡറ്റ്സ് ഇങ്ങിനെ ഒരു ചരിത്ര നേട്ടം കുറിച്ചത്. ആദ്യ വർഷമാണ് കോളേജിൽ നിന്നും ഒരു ടീം ഡ്രിൽ കോംപെറ്റീഷനു ഇറങ്ങുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ അസിസ്റ്റന്റ് കമാൻഡർ ശ്രീ. സുജിത്തിന്റ നേതൃത്വത്തിൽ ടീമിനെ തെരഞ്ഞെടുക്കുകയും അവരുടേതന്നെ ഡ്രൈവറും മുൻ NSS RD യുമായ ശ്രീ. മുഹമ്മദ് കാസിം കുറഞ്ഞദിവസം കൊണ്ട് ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു.മുൻ ഇന്ത്യൻ എയർഫോഴ്സ് NCC കേഡറ്റ് ആയിരുന്ന CSGT കോ-പൈലറ്റ് മുഹമ്മദ് അഫ്താഫ് പി.പി ആണ് സ്‌ക്വാർഡിനെ നയിച്ചത്. ആദ്യ വര്ഷം തന്നെ ഇങ്ങിനെ ഒരു നേട്ടം കരസ്ഥമാക്കാൻ കഴിഞ്ഞത് ഓരോ കേഡറ്റിന്റെയും അധ്യാപകരുടെയും കഠിന പരിശ്രമത്തിന്റെ ഫലമായിട്ടാണ്. നല്ലൊരു തുടക്കം കുറിച്ചതിനു നാട്ടുകാരും അധ്യാപകരും മറ്റു കോളേജ് അധികൃതരും ഇവർക്ക് നന്ദി അറിയിച്ചു.
Labels:
[facebook][disqus]

Author Name

Powered by Blogger.