കേരളത്തിന് ലക്ഷദ്വീപിന്റെ സഹായം; ഒരു കോടി ധനസഹായം നൽകും

പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് ലക്ഷദ്വീപിൽ നിന്ന് ഒരു കോടി രൂപയുടെ ധനസഹായം നൽകും. ലക്ഷദ്വീപിലെ വിവിധ ജുമാത്തുപള്ളികളിൽ ഖാളിമാർ കേരളത്തിന് വേണ്ടി ഉദാര സംഭാവന ചെയ്യുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പെരുന്നാൾ നിസ്ക്കാരത്തിന് ശേഷം പള്ളികളിൽ വെച്ച് സംഭാവന ശേഖരിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മുഖാന്തരം കേരളാ മുഖ്യമന്ത്രിക്ക് കൈമാറും. കൂടാതെ അയ്യായിരത്തോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന ഒരു ദിവസത്തേ ശമ്പളവും വിദ്യാർത്ഥികൾ, NGO കൾ തുടങ്ങിയവർ ശേഖരിക്കുന്ന സംഭാവനകളും സമാഹരിച്ച് കേരളാ മുഖ്യമന്ത്രിക്ക് അഡ്മിനിസ്ട്രേറ്റർ ശ്രീ. ഫാറൂഖാൻ കൈമാറും. ഈ തുക ഏകദേശം ഒരു കോടിക്ക് മുകളിൽ വരുമെന്ന് കണക്കാക്കുന്നു.
Labels:
[facebook][disqus]

Author Name

Powered by Blogger.