ബി എസ് എൻ എൽ 3G സേവനം നിലച്ചു


അഗത്തി: അഗത്തി ദ്വീപിലെ ബി എസ് എൻ എൽ നെറ്റ്‌വർക്കിന്റെ 3G സർവീസ് നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ബി എസ് എൻ എൽ നെറ്റ്‌വർക്കിന്റെ 3G സർവീസ് നിലച്ചിട്ട് ഇന്നേവരെ അതിനെക്കുറിച്ചു വിശദീകരണം തേടുവാനോ അനുബന്ധ നടപടി കൈകൊള്ളുവാനോ ജനപ്രതിനിതികളോ ഉത്തരവാദപ്പെട്ടവരോ തയ്യാറായില്ല എന്ന പ്രതിഷേധം നാട്ടുകാർക്കിടയിൽ ശക്തമാണ്. ഇനിയും ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികൾ കൈകൊള്ളാൽ ഒരുങ്ങുകയാണ് അഗത്തി ദ്വീപിലെ ഒരുപറ്റം യുവാക്കൾ.
Labels:
[facebook][disqus]

Author Name

Powered by Blogger.