ഡോക്ടർ മുഹമ്മദ് ഖാനെ ആദരിച്ചു - AL Jasari
ഡോക്ടർ മുഹമ്മദ് ഖാനെ ആദരിച്ചു

ഡോക്ടർ മുഹമ്മദ് ഖാനെ ആദരിച്ചു

കിൽത്താൻ: കേരളത്തിലെ പ്രളയ ബാധിത മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ സേവനം നൽകിയ ശ്രീ.ഡോക്ടർ മുഹമ്മദ് ഖാനെ കിൽത്താൻ വില്ലേജ് ദ്വീപ് പഞ്ചായത്ത് അനുമോദിച്ചു.
കിൽത്താൻ സബ്ഡിവിഷനണൽ ഓഫീസർ ശ്രീമതി. കദിശബീ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അനുമോദന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീ. അബ്ദുൽ ഷുക്കൂർ  ഡോ. മുഹമ്മദ് ഖാന്റെ സേവനത്തെ പ്രശംസിക്കുകയും ലക്ഷദ്വീപ് തലത്തിൽ അദ്ദേഹത്തെ ആദരിക്കാൻ അഡ്മിനിസ്‌ട്രേഷനിൽ സ്വാതീനം ചെലുത്തുമെന്നും അഭിപ്രായപ്പെട്ടു. ഡോക്ടർ വാഖിദ്, വി ഡി പി മെമ്പർ ആസിഫ് ഖാൻ, കിൽത്താൻ എൻ.സി.പി. പ്രസിഡന്റ് എ.മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
 മറുപടി പ്രസംഗത്തിൽ ഡോ. മുഹമ്മദ് ഖാൻ അനുമോദന ചടങ്ങ് സംഘടിപ്പിച്ച കിൽത്താൻ വില്ലേജ് ദ്വീപ് പഞ്ചായത്തിന് നന്ദി അറിയിച്ചു. പരിപാടിക്ക്
ടൈപ്പ് റൈറ്റിംഗ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇഖ്‌ബാൽ സ്വാഗതവും വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ സലീം മാളിക നന്ദിയും പറഞ്ഞു.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504