സിപിഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി നിരാഹാരം ആരംഭിച്ചു - AL Jasari
സിപിഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി നിരാഹാരം ആരംഭിച്ചു

സിപിഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി നിരാഹാരം ആരംഭിച്ചു

കവരത്തി: ആന്ത്രോത്ത് ദ്വീപിൽ നിന്ന് കഴിഞ്ഞ ജൂലൈ 27 ന് മത്സ്യബന്ധനത്തിന് പോയ തൈലത്ത് ഹംസ , പണ്ടാരം ഷാഹിദ് ,കോളിക്കാട് അൻവർ , ബിത്ത്നാട് ഹസൻ എന്നിവർ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. പ്രദേശവാസികളായ മത്സ്യതൊഴിലാളികൾ നടത്തിയ തിരച്ചലിൽ ഇവരുടെ വല മാത്രമാണ് കണ്ടെത്താനായത്. നേവിയോ , കോസ്റ്റ് ഗാർഡോ ഇതുവരെ കാര്യമായ അന്വേഷണവും നടത്തിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കടലിൽ കാണാതായ  മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുക, ആശ്രിതർക്ക് സർക്കാർ ജോലി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി പി ഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി സി ടി നിജാമുദീൻ, സെയ്തലി ബിരിയക്കൽ എന്നിവർ കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപം അനശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ മറ്റു പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി ടി നിജാമുദ്ദീൻ അറിയിച്ചു.
കടപ്പാട്: ജനയുഗം

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504