സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ദുരിതാശ്വസ നിധിയിലേക്ക് നല്‍കി ലക്ഷദ്വീപ് വിദ്യാര്‍ഥി മാതൃകയായി

കുന്ദമംഗലം: ഗിയറുള്ള സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കി ലക്ഷദ്വീപ് വിദ്യാര്‍ഥി മാതൃകയായി. കാരന്തൂര്‍ മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ്‌ ഐമന്‍ റാഖിബ് ആണ് താന്‍ മൂന്നു വര്‍ഷമായി സ്വരൂപിച്ച തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കണ്ട മുഹമ്മദ്‌ ഐമന്‍ റാഖിബ് തന്‍റെ കൂട പിറപ്പുകളുടെ ദയാനീയവസ്ഥ കണ്ടതോടെ ഗിയറുള്ള സൈക്കിള്‍ വാങ്ങണമെന്ന തന്‍റെ ആഗ്രഹം ഉപേക്ഷിച്ച് ഉപ്പയുടെ അടുത്ത് സ്വരൂപിച്ച പണം നല്‍കിയിട്ട് ഇത് അവര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. മകന്‍റെ ആഗ്രഹം കേട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയ പിതാവ് മകനേയും ഭാര്യയേയും കൂട്ടി കളക്ടറേറ്റിലെത്തി തുക കളക്ടര്‍ക്ക് കൈമാറി. ലക്ഷദ്വീപ് കല്‍പ്പേനി ദ്വീപ് സ്വദേശി കെകെ ഷമീം, ബീഗം റസീന ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ്‌ ഐമന്‍ റാഖിബ്. മര്‍ക്കസില്‍ ജോലി ചെയ്യുന്ന ഷമീമും കുടുംബവും കുറ്റിക്കാട്ടൂരിലാണ് താമസം.

Labels:
[facebook][disqus]

Author Name

Powered by Blogger.