ദുരിതാശ്വാസ ക്യാമ്പിൽ ഡോ: മുഹമ്മദ് ഖാൻ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ദുരിതാശ്വാസ ക്യാമ്പിൽ ഡോ: മുഹമ്മദ് ഖാൻ

ദുരിതാശ്വാസ ക്യാമ്പിൽ സ്വാന്തനമായി ലക്ഷദ്വീപുകാരുടെ പ്രിയപ്പെട്ട ഡോക്ടർ. പ്രളയക്കെടുതിയിൽപ്പെട്ട് വീടും അത്താണിയും നഷ്ടപ്പെട്ട ആലുവ ചെങ്ങമനാട്' പാലപ്രശേരി
ദുരിതാശ്വാസ ക്യാമ്പുകളിൽ കിൽത്താൻ ദ്വീപ് മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് ഖാൻ യാദൃശികമായി എത്തിപ്പെടുകയായിരുന്നു മക്കളെ സന്ദർഷിക്കാൻ കേരളത്തിലെത്തിയതായിരുന്നു ഡോ: ഖാൻ നാട്ടിലേക്ക് തിരിച്ച് പോകാനിരിക്കേയാണ് കേരളത്തെനടുക്കിയ മഹാപ്രളയം സംഭവിച്ചത് അഭ്യാർഥികളെ പരിപാലിക്കാൻ കച്ചകെട്ടി കയ്യും മെയ്യും മറന്ന് രംഗത്തിറങ്ങിയ പാലപ്രശേരി മഹല്ല്കമ്മറ്റിയും നാട്ടുകാരും ചേർന്ന് അവശരായ രോഗികൾക്ക് മെഡിക്കൽ ക്യാമ്പ് ഒരുക്കുകയായിരുന്നു ചെങ്ങമനാട് ഗവ: പി.എച്ച്. സി. തടിക്കാകടവ് എന്നിവിടങ്ങളിലെ ക്യാമ്പുകളിലും ഡോ: ഖാൻ പരിശോധന നടത്തി. എല്ലാം നഷ്ടപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും ഏറേ ആശ്വാസമായി ഡോക്ടറുടെ സാന്നിധ്യം.

Post Bottom Ad