27 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ഓഫറുമായി ബിഎസ്എൻഎൽ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

27 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ഓഫറുമായി ബിഎസ്എൻഎൽ

പ്രീപൈഡ് ഉപഭോക്താക്കൾക്ക്‌ പുതിയ ഓഫറുമായി രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ രംഗത്ത് . 27 രൂപയുടെ ഓഫറാണ് ബിഎസ്എൻഎൽ ഇറക്കിയിരിക്കുന്നത് . 27 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരാഴ്ചത്തേക്ക് പരിതികളില്ലാതെ സംസാരിക്കാം . അതോടൊപ്പം 300 എസ്. എം.എസും . 1 ജിബി 2G/3G ഡാറ്റയും ഈ ഓഫറിൽ ലഭിക്കും .
രാജ്യത്തെ ഏത് നെറ്റ്‌വർക്കിലെക്കും പരിധികളില്ലാതെ സൗജന്യമായി കോൾ ചെയ്യാം . ആഗസ്റ്റ് 6 മുതൽ ഇന്ത്യയിൽ എല്ലായിടത്തും ഈ ഓഫർ ലഭ്യമാകുമെന്നാണ് റിപ്പോർട്ട് . ഇത്തരത്തിലുള്ള ഓഫറുകളൊന്നും 40 രൂപയ്ക്ക് താഴേ മറ്റ് കമ്പനികൾ നൽകുന്നില്ല , ആയതിനാൽ കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത് .

Post Bottom Ad