അഗത്തിയിൽ പീഡനം; ഉസ്താദിനെ അറസ്റ്റ് ചെയ്തു

കൊച്ചി: ലക്ഷദ്വീപിലെ അഗത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉസ്താദിനെ അറസ്റ്റ് ചെയ്തു. അയൽവാസിയായ 15 കാരനെയാണ് രാത്രി തൊട്ടടുത്ത വീട്ടിലേക്ക്, വിളിച്ചുവരുത്തി മദ്രസാ അദ്ധ്യാപകനും കൂടിയായ ഉസ്താദ് രണ്ടാം തിയതി രാത്രി എട്ടരയോടെ പീഡിപ്പിച്ചത്.സമയം വൈകിയപ്പോൾ അന്വേഷിച്ച് പോയ മാതാവിന്റെ അടുത്തേക്ക് കരഞ്ഞ് നിലവിളിച്ച് വിറയലോടെ മകൻ വന്നതോടെയാണ് ഇവർ കാര്യം തിരക്കിയത്. ഉടൻ തന്നെ അഗത്തി പൊലീസ്സ്റ്റേഷനിൽ എത്തി രാത്രി 10 മണിയോടെ പരാതി നൽകുകയായിരുന്നു. പ്രതിയെ ഇന്ന് കവരത്തി സ്പെഷ്യൽ കോടതിയിൽ ഹാജരാക്കും. ലക്ഷ്വദ്വീപിൽ പോക്സോ നിയമം പ്രാബല്ല്യത്തിൽ വന്നതിന് ശേഷം രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.
കടപ്പാട്: മറുനാടൻ മലയാളി
Labels:
[facebook][disqus]

Author Name

Powered by Blogger.