ഡ്രൈവിങ് ലൈസൻസ് ഇനികൈയിൽ കൊണ്ടുനടക്കേണ്ട - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഡ്രൈവിങ് ലൈസൻസ് ഇനികൈയിൽ കൊണ്ടുനടക്കേണ്ട


ന്യൂഡെൽഹി: ഡ്രൈവിങ് ലൈസൻസ് ഇനികൈയിൽ കൊണ്ടുനടക്കേണ്ട. പരിശോധനയ്ക്കു പോലീസോ മറ്റോ ആവശ്യപ്പെട്ടാൽ ഡിജിലോക്കറിൽ ഇവയുടെ പകർപ്പ് കാട്ടിയാൽ മതി. ഡിജിലോക്കറിലെ (എംപരിവാഹൻ മൊബൈൽ ആപ്പ്) ഡിജിറ്റൽ പകർപ്പുകൾ സ്വീകാര്യമാണെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി.ഡിജിലോക്കറിൽ സൂക്ഷിക്കുന്ന ഡിജിറ്റൽ പകർപ്പുകൾ യഥാർഥ രേഖകളായി പരിഗണിക്കണമെന്നാണ് ഐ.ടി. നിയമം 2000 ൽ പറയുന്നത്. നിയമം എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കിയിട്ടുണ്ടുതാനും.പുതിയ സംവിധാനത്തെ തുടക്കത്തിലേ അംഗീകരിച്ചത് ബിഹാറും മധ്യപ്രദേശും കർണാടകയുമാണ്. എന്നാലിപ്പോൾ ഇത് അംഗീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ രേഖകൾ, ഇൻഷുറൻസ് രേഖകൾ എന്നിവയെല്ലാംഇതോടെ എംപരിവാഹൻ മൊബൈൽ ആപ്പിൽ സൂക്ഷിച്ചാൽ മതി. ആപ് ഡൗൺലോഡ് ചെയ്ത് അതിനെ ആധാറുമായി ബന്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് രേഖകൾ ആപ്പിലേക്ക് സേവ് ചെയ്യാം. പോലീസോ മറ്റോ ആവശ്യപ്പെട്ടാൽ അവരെ ആപ്പിന്റെ ക്യു.ആര്. കോഡ് കാട്ടിയാൽ മതി. ഇതിൽനിന്നു വിവരങ്ങളെടുക്കാൻ അവർക്കാകും.വാഹനത്തിന്റെ രേഖകൾ റദ്ദാക്കാൻ പോലും ഇനി അധികൃതർക്ക് ഉടമകളെ വിളിച്ചുവരുത്തി രേഖകൾ പിടിച്ചെടുക്കേണ്ട കാര്യമില്ല.വാഹൻ അല്ലെങ്കിൽ സാരഥി ഡേറ്റാബേസിൽ നിന്ന് ചെല്ലാന് സംവിധാനത്തിലൂടെ ഇതൊക്കെ അധികൃതർക്കു കൈകാര്യം ചെയ്യാനാവുന്നതേയുള്ളൂ.

Post Bottom Ad