സയൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു


കവരത്തി: സയൻസ് ആന്റ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് 2018ലെ സയൻസ്  അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ലക്ഷദ്വീപിലെ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. 2018 ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കും
അംഗീകൃത സർവകലാശാലകളുടെ ബിരുദ, ബിരുദാനന്തര ബിരുദം 2017 ൽ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവരാണ്
പുരസ്കാരത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യതയുള്ള അപേക്ഷകർക്ക് നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കാം.
യോഗ്യതയും ജാതിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകളോടെ മാർക്ക് ലിസ്റ്റുമായി അറ്റാച്ചുചെയ്തിരിക്കണം.
ഡയറക്ടർ, സയൻസ് ആൻഡ് ടെക്നോളജി, കവരത്തി എന്ന വിലസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ്‌ 6. കൂടുതൽ വിവരങ്ങൾ
ലക്ഷദ്വീപ് ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Labels: ,
[facebook][disqus]

Author Name

Powered by Blogger.