കാത്തിരിപ്പ് നാലുനാൾ പിന്നിടുന്നു; പ്രാർത്ഥനകളോടെ ദ്വീപുകാർ

ആന്ത്രോത്ത്: കഴിഞ്ഞ ശനിയാഴ്ച ആന്ത്രോത്തിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണിക്കാരെ കാത്തിരിക്കാൻ തുടങ്ങി നാലുനാൾ പിന്നിടുന്നു. ആന്ത്രോത്ത്‌ ദ്വീപിൽ നിന്ന് ശനിയാഴ്‌ച മത്സ്യബന്ധനത്തിനു പോയ തൈലത്ത്‌ ഹംസ, പണ്ടാരം ഷാഹിദ്‌, കോളിക്കാട്‌ അന്വര്, ഹസന് എന്നിവരാണു തിരിച്ചെത്താത്തത്‌. കടല് പ്രക്ഷുബ്‌ധമാകുന്ന അവസരങ്ങളിൽ ദ്വീപിൽ നിന്നു കണ്ണെത്തുന്ന ദൂരത്തു മാത്രമേ ആളുകൾ മത്സ്യബന്ധനത്തിനു പോകാറുള്ളൂ. എന്നാൽ, പെട്ടെന്നു വീശിയ ശക്തമായ കാറ്റിൽ ഇവർ അകപ്പെട്ടതാകാമെന്നാണ്‌ ആശങ്ക. നാട്ടുകാർ ചെറു ബോട്ടുകളുമായി കടലിലിറങ്ങി നടത്തിയ തെരച്ചിൽ വിഫലമായി. തുടർന്ന്‌ നാവികസേനയെയും തീരരക്ഷാ സേനയെയും വിവരമറിയിച്ചു. നാവികസേനയുടെ ഐ.എൻ.എസ്‌. സുജാത എന്ന കപ്പൽ തെരച്ചിൽ നടത്തുന്നുണ്ട്‌. തിരമാലകൾ ശക്തമായതിനാൽ നാട്ടുകാർ തെരച്ചിലിനിറങ്ങരുതെന്നു നാവികസേന അറിയിച്ചെങ്കിലും ഉറ്റവരുടെ പ്രാണനുവേണ്ടി അവരും കടലിലിറങ്ങുന്നുണ്ട്‌. കടൽ പ്രക്ഷുബ്‌ധമായതും ശക്തമായ കാറ്റും തെരച്ചിലിനെ ബാധിക്കുന്നുണ്ട്‌.
Labels:
[facebook][disqus]

Author Name

Powered by Blogger.