ആറ്റക്കോയ മാസ്റ്റർ പടിയിറങ്ങുന്നു

കവരത്തി: 2016-17 അധ്യയന വർഷത്തിലെ ഏറ്റവും നല്ല അധ്യാപകനുള്ള ലക്ഷദ്വീപിൽ നിന്നുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ച ശ്രീ.കെ.ആറ്റക്കോയ മാസ്റ്റർ നീണ്ട 37 വർഷത്തെ സേവനത്തിന് ശേഷം കവരത്തി ഗവ: ജെ.ബി.സ്കൂൾ നോർത്തിൽ നിന്നും 30.06.2018 ശനിയാഴ്ച്ച സർവീസിൽ നിന്നും വിരമിച്ചു. കവരത്തി ടീച്ചേഴ്സ് ഫോറം അദ്ദേഹത്തിന് വിരുന്നു സൽക്കാരവും പാരിദോഷികവും സമ്മാനിച്ചു.1981ൽ മിനിക്കോയ് ദ്വീപിൽ സർവീസിൽ കയറിയ ആറ്റക്കോയ മാസ്റ്റർ മിനിക്കോയ്, ആന്ത്രോത്ത്, കവരത്തി എന്നീ ദ്വീപുകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. 37 വർഷത്തെ സർവീസുണ്ട്. കവരത്തി സ്വദേശിയായ അദ്ദേഹം 10 വർഷത്തോളം കവരത്തിയിലെ സ്കൂളുകളിൽ സ്കൗട്ട് & ഗൈഡ്സ് ഭംഗിയായി നടത്തി. കവരത്തി ദ്വീപിലെ എല്ലാ സ്കൂളുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു വലിയ ശിഷ്യഗണം തന്നെ ലക്ഷദ്വീപിൽ അദ്ദേഹത്തിനുണ്ട്.

       ഒരെഴുത്തുകാരൻ കൂടിയാണദ്ദേഹം. പച്ചത്തുകൾ, പതിനാലാം രാവ് തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.വിവിധ മാധ്യമങ്ങളിൽ കവിതകളും, കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. സ്വന്തം കഥ ആകാശവാണി കോഴിക്കോട് നിലയത്തിലൂടെ പ്രക്ഷേപണം ചെയ്തു. മനോഹരമായ രണ്ട് മാപ്പിളപ്പാട്ടുകൾ കാസറ്റായി പുറത്തിറക്കിയിട്ടുമുണ്ട്.
  2016-17 അധ്യയന വർഷത്തിലെ ഏറ്റവും നല്ല അധ്യാപകനുള്ള ലക്ഷദ്വീപിൽ നിന്നുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ചത് ശ്രീ. ആറ്റക്കോയ മാസ്റ്റർക്കായിരുന്നു. കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ പങ്കെടുത്ത ടാബ്ളോയുടെ ലക്ഷദിപ് ടീംലീഡർ കൂടിയായിരുന്നു ആറ്റക്കോയ മാസ്റ്റർ.

Labels: ,
[facebook][disqus]

Author Name

Powered by Blogger.