ലക്ഷദ്വീപ് വാര്‍ത്തകള്‍ ഇനി വിരല്‍തുമ്പില്‍; അൽ ജസരി ആപ്പ് ലോഞ്ച് ചെയ്തു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപ് വാര്‍ത്തകള്‍ ഇനി വിരല്‍തുമ്പില്‍; അൽ ജസരി ആപ്പ് ലോഞ്ച് ചെയ്തു


ദ്വീപുകാരുടെ വാര്‍ത്താശ്രേണിയിലേക്ക് അൽ ജസരിയുടെ നൂതനസംരഭമായ ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷന്‍ കൂടിയെത്തുന്നതോടെ ലക്ഷദ്വീപ് വാര്‍ത്തകള്‍ ഇനി വിരല്‍ തൊട്ടറിയാം. തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, മതപരം, ടെക്നോളജി, കായികം തുടങ്ങിയ
ഓരോ പുതിയ ദ്വീപ് വാര്‍ത്തകളും ഇതോടെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തുകയാണ്.
     അച്ചടി മാധ്യമങ്ങൾക്ക് നിലനിൽപ്പില്ലാത്ത, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്ന, മാധ്യമ പ്രവർത്തനത്തിന്‌ ഏറേ വെല്ലുവിളികൾ ഉയർത്തുന്ന ലക്ഷദ്വീപിന്റെ നിലവിലെ സാഹചര്യത്തിൽ ഒരു മൊബൈൽ ആപ്പിന്റെ പ്രസക്തി മനസിലാക്കികൊണ്ടാണ് അൽ ജസരി ആൻഡ്രോയിഡ് ആപ്ലിക്കേഷന്‍ ഞങ്ങൾ അവതരിപ്പിക്കുന്നത്.
ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വായനക്കാരുടെ ഇഷ്ടാനുസൃതം വാർത്തകളും ലേഖനങ്ങളും സേവ് ചെയ്ത് വെക്കാനുള്ള സംവിധാനം ആപ്പിലുണ്ട്. ആപ്പ് സെറ്റിങ്ങിസിൽ നോട്ടിഫിക്കേഷൻ ഓൺ ചെയ്തു വെക്കുകയാണെങ്കിൽ പുതിയ വാർത്തകൾ പോസ്റ്റ് ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന വാര്‍ത്തകളും ലേഖനങ്ങളും വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ആപ്പിലൂടെ ഒരുക്കിയിരിക്കുന്നു. ലക്ഷദ്വീപ് വാർത്തകൾ ലോകത്ത് എവിടെ നിന്നുകൊണ്ടും അറിയാൻ ഞങ്ങൾ നടത്തുന്ന ഈ ശ്രമത്തോട് നിങ്ങൾ ഓരോരുത്തർക്കും പങ്കാളികളാകാവുന്നതാണ്. നിങ്ങളുടെ പ്രദേശത്തിലെ/സ്ഥാപനങ്ങളിലെ വാർത്തകൾ വസ്തുനിഷ്ഠമായി ഞങ്ങളെ അറിയിക്കുക. വാർത്തകളും അഭിപ്രായങ്ങളും അറിയിക്കാൻ ആപ്പിലെ കോണ്ടാക്ക്റ്റ് പേജ് ഉപയോഗപ്പെടുത്താവുന്നതാണ്. വാട്സപ്പ് വഴി വാർത്തകൾ അയക്കാൻ ബന്ധപ്പെടുക
8893347504
ആപ്ലിക്കേഷന്‍ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്ലേ സ്റ്റോറില്‍ രേഖപ്പെടുത്തുക. പരമാവധി ദ്വീപുകാരിലേക്ക് ഷെയർ ചെയ്യുക.

Post Bottom Ad