മതപഠന സ്ഥാപനത്തിൽ ലക്ഷദീപ് വിദ്യാർത്ഥികൾക്ക് പീഡനം. - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

മതപഠന സ്ഥാപനത്തിൽ ലക്ഷദീപ് വിദ്യാർത്ഥികൾക്ക് പീഡനം.

മലപ്പുറം: കൊളത്തൂർ ചെറുകുളമ്പിലെ ഇസ്ലാമിക മതപഠന സ്ഥാപനത്തിൽ വാർഡനിൽ നിന്ന് ലക്ഷദീപ് വിദ്യാർത്ഥികൾക്ക് പീഡനം. ബോർഡിങ് ഹോസ്റ്റലിൽ നിന്ന് ഓടി രക്ഷപ്പെട്ട 13 ഉം 14ഉം വയസുള്ള ആൺകുട്ടികളെ രക്ഷിച്ചത് നാട്ടുകാരും ഓട്ടോ ഡ്രൈവറും ചേർന്നാണ്. സംഭവത്തെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ടതോടെ കൊളത്തൂർ പൊലീസ് പോക്‌സോ ചുമത്തി ഹോസ്റ്റൽ വാർഡനെതിരെ കേസെടുത്തു. മമ്പാട് പള്ളിപ്പുറം സ്വദേശി റംസാൻ വഹാബിനെതിരെയാണ് കേസെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.


ജൂൺ 30ന് ശനിയാഴ്ച രാത്രി 11.45 ഓടെയാണ് വാർഡന്റെ പീഡനത്തിനിരയായ കുട്ടികൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങുന്നത്. തുടർന്ന് അലഞ്ഞു തിരിഞ്ഞ കുട്ടികൾ വാഹനങ്ങൾക്ക് കൈകാട്ടിയെങ്കിലും നിറുത്തിയില്ല. ഇതോടെ വീണ്ടും റോഡരികിലൂടെ നടന്നു. പടപ്പറമ്പിൽ എത്തിയപ്പോൾ ലോകക്കപ്പ് ഫുട്‌ബോൾ കളികണ്ടു മടങ്ങുന്ന ഒരു ഓട്ടോ ഡ്രൈവർ കുട്ടികളെ കണ്ട് നിർത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കടപ്പാട്: മറുനാടൻ മലയാളി

Post Bottom Ad