കൽപ്പേനി എൽ. എസ്. എ യൂണിറ്റിന് പുതിയ ഭാരവാഹികൾ

കൽപ്പേനി: ഡോ. കെ.കെ. മുഹമ്മദ് കോയ ഗവർമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ (LSA) യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എൽ.എസ്.എ മുൻ കേന്ദ്ര കമ്മിറ്റി അംഗവും നിലവിലെ NYC സ്റ്റേറ്റ് പ്രസിഡന്റുമായ തബീബുൽ ആലം, ഡിപി മെമ്പർ സി.ജി.ഹക്കീം എന്നിവർ പങ്കെടുത്ത യൂണിറ്റ് തല യോഗത്തിത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
എൽ. എസ്. എയുടെ നിലവിലെ സെൻട്രൽ പബ്ലിസിറ്റി ബോർഡ് ചെയർമാൻ നബിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൽ. എസ്. എ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ സുഹൈൽ നന്ദി പ്രകാശിപ്പിച്ച് കൊണ്ട് സംസാരിച്ചു.നവാഗതർക്കും പുതിയ കമ്മിറ്റിക്കും എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ടും  വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കാൻ പുതിയ കമ്മിറ്റിക്കാവും എന്ന  പ്രത്യാശയും  സംസാരിച്ചവർ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ.
 പ്രസിഡന്റ് : ശിഹാസ്.കെ
സെക്രട്ടറി : റിസ്‌വാൻ.പി
വൈസ് പ്രസിഡന്റ് : റയീസ്‌ , അൻസാർ
 ജോയിൻ സെക്രട്ടറി : അബ്ദുൽ കാദർ
ജോയിൻ എഡിറ്റർ: ശാക്കിർ
ട്രേഷറർ : ഇർഫാൻ 


Labels: ,
[facebook][disqus]

Author Name

Powered by Blogger.