കടമത്തിൽ സൗജന്യ സി ടെറ്റ് പരിശീലനം


കടമത്ത്: ടി.ടി.ആർ. ആർട്സ് ആൻഡ് സ്പോർട്സ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക യോഗ്യതക്കുള്ള സി ടെറ്റ് സൗജന്യ പരീശീലന ക്ലാസ്  ആരംഭിച്ചു. എസ്. ബി. സ്ക്കുളിൽ വെച്ച് നടന്ന പരിപാടിയുടെ ഉൽഘാടനം സ്ഥലത്തെ ചെയർപേഴ്സൺ ശ്രീ. മുഹമ്മദ് അജ്മീർഖാൻ നിർവ്വഹിച്ചു. ശ്രീ. ബി. കെ.മുഹമ്മദ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച  ചടങ്ങിൽ ഹബീബുള്ള.പി സ്വാഗതം പറഞ്ഞു. മൂന്ന് മാസം നീണ്ട് നിൽക്കുന്ന പരിശിലന ക്ലാസിന് ഇന്നലെ തുടക്കം കുറിച്ചു. കടമത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സൗജന്യ സി ടെറ്റ് പരിശീലനം. കോഴ്സിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ എസ്. ബി. സ്കൂൾ ആദ്യാപകൻ അബ്‌റാർ വിദ്യാർത്തികൾക്ക് വിശദീകരിച്ചു. മുഹമ്മദ് സാലിഹ്.ടി നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 9497430966 (ഹബീബുള്ള.പി)


Labels: ,
[facebook][disqus]

Author Name

Powered by Blogger.