വിനോദസഞ്ചാരികള്‍ക്കായി 12 ലക്ഷദ്വീപ് തീരങ്ങള്‍ തുറക്കുന്നു

ന്യൂദല്‍ഹി: വെള്ളുത്ത മണലുകള്‍, പവിഴപ്പുറ്റുകള്‍, ആഡംബര റിസോര്‍ട്ടുകള്‍... ഇതെല്ലാം ചിന്തിച്ചാല്‍ മാലദ്വീപായിരിക്കും ഓര്‍മ്മയില്‍ ആദ്യം എത്തുക. എന്നാല്‍ ഒന്നു കൂടി ചിന്തിച്ചാല്‍ മാലദ്വീപിന്റെ അത്രയും തന്നെ സൗന്ദര്യം തുളുമ്പുന്ന ലക്ഷദ്വീപും മനസ്സിലേയ്ക്ക് കടന്നു വരും. 
വിനോദ സഞ്ചാരികളായ എവരും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന തീരം. ഇപ്പോഴിതാ അതിന് അവസരവും ഒരുങ്ങി കഴിഞ്ഞു. കേന്ദ്രം മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് 12 തീരങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തുറന്ന് കൊടുക്കുന്നത്. മിനിക്കോയി, ബങ്കാറാം, സുഹേലി, ചെറിയം, തിനക്കര, കല്‍പ്പേനി, കഡ്മത്, അഗട്ടി, ചെത്ത്‌ലത്ത്, ബിത്‌റ തുടങ്ങിയ തീരങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നത്.
പാരിസ്ഥിതിക സൗഹൃദ പ്രദേശമായതു കൊണ്ട് തന്നെ അതിന് കോട്ടം തട്ടാത്ത രീതിയായിരിക്കും പദ്ധതിയില്‍ അവലംബിക്കുകയെന്നും ലക്ഷദ്വീപ് ടൂറിസം ഡയറക്ടര്‍ ബല്‍റാം മീന വ്യക്തമാക്കി. ടൂറിസത്തിന് വേണ്ടി മാത്രമുള്ള ഉദ്യമമല്ല ഇത്. ലക്ഷദ്വീപ് തീരവാസികള്‍ക്ക് തൊഴിലവസരത്തിനും പദ്ധതി ഉതകുമെന്ന് ബല്‍റാം മീന ചൂണ്ടിക്കാട്ടി.
Labels:
[facebook][disqus]

Author Name

Powered by Blogger.