ലക്ഷദ്വീപിന്റെ വാര്‍ത്താവാരിക കോറല്‍ വോയ്‌സ് പ്രകാശനം ചെയ്തു

കൊച്ചി: ലക്ഷദ്വീപിന്റെ ശബ്ദമായ കോറല്‍വോയസ് വാര്‍ത്താവാരികയുടെ പ്രകാശനം കൊച്ചിയില്‍ നടന്നു. എറണാകുളം പ്രസ് ക്‌ളബ്ബ് സെക്രട്ടറി സുഗതന്‍ പി.ബാലന് ആദ്യ കോപ്പി നല്‍കി കൊണ്ടു ലക്ഷദ്വീപ് എം.പി, പി.പി മുഹമ്മദ് ഫൈസൽ കോറല്‍വോയ്‌സിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. നിരവധി പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം തേടിയുള്ള ലക്ഷദ്വീപ്
ജനതയുടെ ശ്രമങ്ങള്‍ക്ക് ഒരു ജനകീയ അച്ചടി മാധ്യമം അനുവര്യമാണെന്നും  ആ സ്വപ്‌നമാണ് അബ്ദുൽ സെലാമിന്റെ നേത്രത്ത്വത്തിൽ കോറല്‍വോയ്‌സിലൂടെ പ്രാവര്‍ത്തികമാകുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പി.പി മുഹമ്മദ് ഫൈസല്‍ എം.പി പറഞ്ഞു. ലക്ഷദ്വീപിന്റെ ഗതാഗതപ്രശ്‌നങ്ങളും ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളും ഉള്‍പ്പടെ ദ്വീപ് നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധികാരികളുടെ മുന്നില്‍ ദ്വീപിന്റെ പൊതുശബ്ദമായി  കോറല്‍വോയ്‌സ് മാറണം. ദ്വീപിലെ എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത ഉദ്ഘാടനചടങ്ങ് തന്നെ കോറല്‍വോയ്‌സിന്റെ പൊതുസ്വീകാര്യതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ലക്ഷദ്വീപിന്റെ സംസ്‌കാരവും പൈതൃകവും പുറം സമൂഹത്തെ അറിയിക്കുന്നതിനും  ലക്ഷദ്വീപുകാരുടെ പ്രശ്‌നങ്ങള്‍ അതേ വികാരത്തില്‍ അവതരിപ്പിക്കുന്നതിനും കോറല്‍വോയ്‌സിന് കഴിയണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസ്‌കള്ബ്ബ് സെക്രട്ടറി സുഗതന്‍ പി.ബാലന്‍ പറഞ്ഞു. പ്രസ്‌ ക്ലബ്ബിന്റെയും കേരളത്തിന്റെ പത്രസമൂഹത്തിന്റെയും പിന്തുണ അദ്ദേഹം ചടങ്ങിൽ വാഗ്ദാനം ചെയ്തു.  കേരള പത്രപ്രവർത്തക കുടുംബത്തിലെക്ക് ദ്വീപിൽ നിന്നും ഒരംഗം കൂടി കടന്നു വന്ന സന്തോഷത്തിലാണ് ഞങ്ങളെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം ജലീല്‍ അരൂക്കുറ്റി പറഞ്ഞു. സിനിമാതാരം സൗഗാദ്  അഹമ്മദ് .ബാംഗ്ലുരു, സി.പി.എം ലക്ഷദ്വീപ് ഘടകം വക്താവ് കെ.പി സലീം എന്നിവര്‍ പ്രസംഗിച്ചു.
കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗം നിസാം,എന്‍.സി.പി ലക്ഷദ്വീപ് ഘടകം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മുത്തലിഫ്,കോണ്‍ഗ്രസ് ഐ മെയിന്‍ലാന്റ് ഘടകം പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജനറൽ സെക്രട്ടറി സെലാം സി പി,മാധ്യമപ്രവര്‍ത്തകന്‍ ഹരീഷ് ബാബു, സിറാജ് ദിനപത്രം മാര്‍ക്കറ്റിംഗ് മാനേജര്‍ ജിജി പി.ബി തുടങ്ങിയ വിവിധ മേഖലയിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.പൊതുപ്രവർത്തകൻ  ചെറിയ കോയ സ്വാഗതവും കോറല്‍വോയ്‌സ് ചെയര്‍മാന്‍  അബ്ദുല്‍സലാം കെ.ഐ നന്ദിയും പറഞ്ഞു.തുടർന്ന് പ്രമുഖ ഗായകൻ ശ്രി. സുധീന്റെ വൻ മാൻ മ്യുസിക്കൽ ഷോ അരങ്ങേറി.
Labels: ,
[facebook][disqus]

Author Name

Powered by Blogger.