ലക്ഷദ്വീപ്‌ ഭാഷയിലുള്ള ആദ്യ നോവൽ പ്രകാശനം ചെയ്തു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപ്‌ ഭാഷയിലുള്ള ആദ്യ നോവൽ പ്രകാശനം ചെയ്തു

പൂർണ്ണമായി ലക്ഷദ്വീപ്‌ ഭാഷയിൽ രചിച്ച ആദ്യത്തെ നോവൽ "ഫടപ്പുറപ്പാട്‌"ന്റെ ആദ്യ കോപ്പി പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾക്ക് നൽകിക്കൊണ്ട്‌ പ്രകാശനം ചെയ്തു.
കടലിലേയും കരിയിലേയും ഇതര ജീവികൾ മനുഷ്യ ക്രൂരതൾക്കൊണ്ട്‌ പൊറുതിമുട്ടി അവസാനം ആക്രമിക്കാൻ തീരുമാനിക്കുന്ന  യുദ്ധ കഥയാണു നോവലിലെ പ്രമേയം. മനുഷ്യനു വേണ്ടി ദൈവം സംവിദാനിച്ചൊരുക്കിയതാണു പ്രകൃതി. പക്ഷെ അമിതമായും അനാവശ്യമായും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെ നർമ്മത്തിൽ പൊതിഞ്ഞ ഇതരജീവികളുടെ സംഭാഷണങ്ങളിലൂടെയാണു നോവൽ സഞ്ചരിക്കുന്നത്‌ .മാത്രമല്ല മരിച്ച്‌ കൊണ്ടിരിക്കുന്ന  ലക്ഷദ്വീപ്‌ ഭാഷാ ശൈലിയെ മനോഹരമായി അവതരിപ്പിച്ച്‌ ഭാഷയുടെ മരണവേളയിൽ ആശ്വാസം കൊടുക്കാൻ  കഥാകൃത്ത്‌  നോവലിൽ ശ്രമിക്കുന്നുണ്ട്‌. ലക്ഷദ്വീപിലെ യുവ സാഹിത്യകാരൻ  തഖിയുദ്ധീൻ അലി സി എച്ച്‌ കിൽത്താനാണ്  പുസ്തകത്തിന്റെ രചയിതാവ്‌. നോവലിന്റെ അവതാരിക എഴുതിയിരിക്കുന്നത്‌ ലക്ഷദ്വീപിലെ  പ്രമുഖ സാഹിത്യകാരൻ കെ.ബാഹിറാണു. അൽ ഖാസ്മി ചാരിറ്റബിൾ ട്രസ്റ്റ്‌ കിൽത്താനാണു പുസ്തകത്തിന്റെ പ്രസാധനം ഏറ്റെടുത്തിരിക്കുന്നത്‌.

കോപ്പികൾക്ക്‌ ബന്ധപ്പെടേണ്ട നമ്പർ:
ഇദ്‌രീസ്‌  :  8304086854

Post Bottom Ad