ലക്ഷദ്വീപ് എംപി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു

കൊച്ചി: ആന്ത്രോത്ത് ദ്വീപിൽ നിന്ന് മൽസ്യബന്ധനത്തിന് പോയി കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കത്തയച്ചു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവർക്കാണ് കത്തയച്ചത്.
     ലക്ഷദ്വീപ് കോസ്റ്റഗാർഡ് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കാണാതായവരെ കണ്ടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് സഹായം ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ കത്തയച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിൽ തിരച്ചിൽ നടത്തി കാണാതായവരെ കണ്ടെത്താൻ സഹായിക്കണമെന്ന് കത്തിൽ ആവശ്യപെടുന്നു.
Labels: ,
[facebook][disqus]

Author Name

Powered by Blogger.