ഹജ്ജ് യാത്രയയപ്പും തിരിച്ചറിയൽ പതാക കൈമാറ്റ ചടങ്ങു൦ സംഘടിപ്പിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഹജ്ജ് യാത്രയയപ്പും തിരിച്ചറിയൽ പതാക കൈമാറ്റ ചടങ്ങു൦ സംഘടിപ്പിച്ചു

കിൽത്താൻ: കിൽത്താൻ ദ്വീപിൽ നിന്ന് ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്ന ഹാജിമാർക്ക് എസ്.കെ.എസ്എസ്എഫ് കിൽത്താൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് ഗ്രീൻ അസീസിയ്യ കാറ്റഗറിയിലുള്ള സംഘങ്ങൾക്ക് പ്രതേകം തിരിച്ചറിയൽ പതാകയും കൈമാറ്റം ചെയ്തു. കിൽത്താൻ നായിബ് ഖാസി മുഹമ്മദ് ഹനീഫാ ദാരിമിയുടെ ആദ്യക്ഷത്തിൽ ചേർന്ന പരിപാടിക്ക് എസ്.കെ.എസ്എസ്എഫ് പ്രസിഡന്റ് ശബീറലി ഫൈസി സ്വാഗതം ആശംസിച്ചു. തുടർന്ന് ജാഫർ സാദിഖ് ഫൈസി, അമീൻ ഫൈസി, കെ.പി. നാസർ ഫൈസി പ്രസംഗിച്ചു.

Post Bottom Ad