ഹജ്ജ് ; ആദ്യ വിമാനം ഓഗസ്റ്റ് ഒന്നിന്. ലക്ഷദ്വീപിൽ നിന്ന് 276 തീർഥാടകർ

നെടുമ്പാശേരി: നെടുമ്പാശേരിയിൽ നിന്നുള്ള ആദ്യത്തെ പത്ത് ഹജ്ജ് വിമാനങ്ങളിൽ യാത്ര തിരിക്കുന്ന തീർഥാടകരുടെ യാത്രാ ഷെഡ്യൂൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ എട്ട് വരെ തീയതികളിൽ യാത്ര തിരിക്കുന്ന തീർഥാടകരുടെ വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ലദ്യമായിരിക്കുന്നത്. 410 പേർക്ക് കയറാവുന്ന 10 വിമാനങ്ങളിലായി 4100 പേരുടെ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് തീർഥാടകരുമായി ബന്ധപ്പെട്ട് യാത്രാ തിയതി കൈമാറാൻ ഹജ്ജ് വൊളന്‍റിയർമാർക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി നിർദേശം നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 8 ന് പുറപ്പെടുന്ന വിമാനത്തിൽ ലക്ഷദ്വീപിൽ നിന്നുള്ള 276 തീർഥാടകരും ഉൾപ്പെടും. കേരളത്തിൽ നിന്നും 11722 പേർക്കാണ് ഇതുവരെ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള 3500 തീർഥാടകരുടെ പാസ്പോർട്ടും വിസയും അടക്കമുള്ള യാത്രാരേഖകളും മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നും നെടുമ്പാശേരിയിലെ ഹജ്ജ് ക്യാംപിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ള യാത്രാ രേഖകൾ ഈ ആഴ്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Labels: ,
[facebook][disqus]

Author Name

Powered by Blogger.