പഞ്ചായത്ത് അംഗങ്ങൾ അശുപത്രിയിൽ ധരണയിരുന്നു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

പഞ്ചായത്ത് അംഗങ്ങൾ അശുപത്രിയിൽ ധരണയിരുന്നു

അന്ത്രോത്ത്: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ അഭാവത്തിനെതിരെ അന്ത്രോത്ത് ചയർപേഴ്സൺ ശ്രിമതി തസ്ലീനയുടെ നേത്രത്ത്വത്തിൽ മുഴുവൻ പഞ്ചായത്ത് മെമ്പർമാരും അശുപത്രി അംഗണത്തിൽ ധരണയിലിരിന്നു. ആറ് ഡോക്ടർമാർ ഉണ്ടായിരുന്ന അന്ത്രോത്ത് CHC യിൽ  മൂന്ന് പേരുടെ സേവനമാണ് നിലവിൽ ലഭിക്കുന്നത്. ഇവരിൽ രണ്ട് പേർ വനിതാ ഡോക്ടർമാരാണ്. മൂന്ന് മണി വരെ നീളുന്ന ഓ പി പരിശോധന കൾ കഴിഞ്ഞ് ഇറങ്ങുന്ന അതെ ഡോക്ടർമാർ തന്നെയാണ് അത്യഹിത രോഗികളേയും തുടർന്ന് രാത്രി ഡ്യുട്ടിയും നിർവ്വഹിക്കേണ്ടത്. അത്യാഹിത രോഗികൾ മാത്രമായി ഒരു ദിവസം അമ്പതിലധികം രോഗികളെ ഡ്യൂട്ടി സമയങ്ങൾക്ക് പുറമേ നേരിടേണ്ടി വരുന്നതായും കൂടാതെ ഒരു വർഷം ഇരുനൂറ്റി അമ്പതിൽപരം സാധാരണ പ്രസവങ്ങൾ മാത്രം ആന്ത്രാത്ത് സി എച്ച് സി ആശ്പത്രിയിൽ തന്നെ നടത്തപ്പെടുന്നതായി അതിക്രിതർ സാക്ഷ്യപ്പെടുത്തുന്നു.ഇത്തരം സാഹചര്യങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന രണ്ട് സ്പെഷലിസ്റ്റ് ഡോക്ടർമാർ ലീവിൽ പോവുകയും ഒരു മുന്നറിയിപ്പുമില്ലാതെ കവരത്തിയിൽ ജോലിയിൽ പ്രവേശിച്ചതിനു മെതിരെയാണ് അന്ത്രോത്ത് പഞ്ചായത്ത് മെമ്പർമാർ ഒന്നടങ്കം പ്രധിഷേധത്തിനിറങ്ങിയത്. പന്ത്രണ്ടായിരത്തിലധികം സ്ഥിരതാമസക്കാരുള്ള അന്ത്രോത്ത് ദ്വീപിനെ ആരോഗ്യ വകുപ്പ് വളരെ ലാഘവത്തോടെ നിരന്തരം അവഗണിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് വൈസ് ച യർപേഴ്സൺ ശ്രി. എച്ച് കെ റഫീഖ് ധർണ്ണയെ അഭിസംബോധന ചെയ്ത് പറഞ്ഞു. എത്രയും വേഗം പ്രശ്ന പരിഹാരങ്ങൾ കൈകൊണ്ടില്ലങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ കുടുതൽ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുമെന്നും ശ്രി.റഫീഖ് ഓർമ്മപ്പെടുത്തി. പ്രതിപക്ഷത്ത് നിന്നും ഏഴാം വാർഡ് മെമ്പർ ശ്രി. അൻവർ ഹുസൈൻ എ ബി ധർണ്ണയെ പിൻതാങ്ങി സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ ,മുതിർന്ന നേതാക്കൾ, പൊതുജനങ്ങൾ എന്നിവർ ധർണ്ണയ്ക്ക് ഐക്യധാർഡ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കു ചേർന്നു.
കടപ്പാട്: കോറൽ വോയിസ്

Post Bottom Ad