സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് വാർഡ് തല മത്സരങ്ങൾ സംഘടിപ്പിക്കുന്നു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് വാർഡ് തല മത്സരങ്ങൾ സംഘടിപ്പിക്കുന്നു


കടമത്ത്: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കടമത്ത് വില്ലേജ് ദ്വീപ് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ മെഗാസ്റ്റാര്‍ ക്ളബ്ബിൻ്റെ മേൽനോട്ടത്തിൽ വാർഡ് തല ഫുഡ്ബാൾ ,ത്രോബാൾ (സ്ത്രീകൾക്ക്) മത്സരങ്ങൾ സംഘടിപ്പിക്കുന്നു. താഴെപറയുന്ന നിബന്ധനകൾക്ക് വിധേയമായി എല്ലാ കളിക്കാർക്കും അവരവരുടെ വാർഡിലെ ടീമിൽ  കളിക്കാവുന്നതാണ്.
നിബന്ധനങ്ങൾ
1.സ്കൂള്‍ വിദ്യാർത്ഥിയായിരിക്കാൻ പാടില്ല.
2. 18 വയസ്സിനുമുകളിലുള്ളവർക്ക് മാത്രമേ കളിക്കാൻ പറ്റൂ.
3.ഫുഡ്ബാൾ ടീം ലിസ്റ്റിൽ 15 ഉം ത്രോബോൾ ടീമിൽ  10 പേരും മാത്രമേ ഉണ്ടാവാൻ പാടുള്ളു.
4.പുതിയ വോട്ടർപ്പട്ടിക അനുസരിച്ച് ഒരു കളിക്കാരന് വോട്ടുള്ള വാർഡിൽ മാത്രമേ കളിക്കാൻ സാധിക്കൂ.
5. സ്വന്തം വാർഡിൽ കളിക്കാനുള്ള അവസരം കിട്ടാത്ത സാഹചര്യത്തിൽ മറ്റു ഏതെങ്കിലും വാർഡിനു വേണ്ടി കളിക്കാവുന്നതാണ്.പക്ഷേ സ്വന്തം വാർഡിലെ പഞ്ചായത്ത് മെമ്പറുടെ NOC ടീം ലിസ്റ്റിനോടൊപ്പം നിർബന്ധമായും  സമർപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഒരു കാരണവശാലും കളിക്കാൻ അനുവദിക്കുന്നതല്ല.
6.കടമത്ത്കാരല്ലാത്ത കടമത്തിൽ ജോലി ചെയ്യുന്നവർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ അവരവരുടെ വാർഡിലെ ടീമിൽ കളിക്കാവുന്നതാണ്. പക്ഷേ  കഴിഞ്ഞ രണ്ട്  മാസമായി അവർ കടമത്തിൽ താമസിച്ചുവരുന്നവരായിരിക്കണം.
7.വോട്ടർപ്പട്ടികയിൽ പേര് ഇല്ലാത്തവർക്ക് അവർ കഴിഞ്ഞ രണ്ട് മാസക്കാലമായി താമസിച്ചുവരുന്ന വീട് / കൊട്ടേഴ്സ്  ( Own  or Rental ) സ്ഥിതിചെയ്യുന്ന വാർഡിൽ കളിക്കാവുന്നതാണ്.
8.അതാത് വാർഡ് മെമ്പർ അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയായിരിക്കും ടീം മാനേജർ.
8. അതാത് വാർഡിലെ നിശ്ചിത അംഗ  ടീമിനെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം അതാത് വാർഡ് മെമ്പർക്ക് ആയിരിക്കും.
9.ടീം  ജെയ്സിയിൽ യൂണിഫോമിറ്റി നിർബന്ധമാണ്. ഒപ്പം ജെയ്സിയുടെ നിറത്തിലുള്ള  കൊടിയും നിർബന്ധമാണ്.
10. ഫുഡ്ബാൾ 30 +5+30 എന്ന സമയ ഫോർമാറ്റിലായിരിക്കും കളി നടക്കുക..ത്രോബോൾ Best Of Three ഫോർമാറ്റിൽ ആയിരിക്കും .
11.Yellow Card ന് 100 രൂപയും  Red card ന് 250 രൂപയും പിഴ ഈടാക്കുന്നതാണ്..
12.കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്ത ടീമിനെ  ഉടനടി ഡീവാർ ചെയ്യുന്നതായിരിക്കും.
13.മത്സരങ്ങൾ  നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും നടത്തുക.
14.ആദ്യപകുതിക്ക് ശേഷം  മഴകാരണമോ മറ്റ് വല്ല കാരണങ്ങൾ കൊണ്ടോ കളി തടസ്സപ്പെട്ടാൽ അത് വരെയുള്ള ഗോൾ / പൊയിൻ്റ് നിലവാരം  നോക്കി വിജയിയെ നിശ്ചയിക്കുന്നതാണ്.
14.ഓരോ കളിയിലും 4 സബ്സറ്റിറ്റ്യൂഷൻ വരെ മാത്രമേ അനുവദിക്കുകയുള്ളു.
15.ബെഞ്ചിൽ കളിക്കാർക്ക് പുറമേ ഒരു മാനേജരെയും ഒരു കോച്ചിനെയും മാത്രമാണ് ഇരിക്കാൻ അനുവദിക്കുക..
16.സാങ്കേതിക കാരണങ്ങളാൽ നിശ്ചയിച്ച കളി മാറ്റിവെക്കാനുള്ള അവകാശം ഓർഗനൈസിങ്ങ് കമ്മിറ്റിയിൽ നിക്ഷിപ്തമാണ്.
17.ജയിക്കുന്ന ടീമിന്  3 പൊയിൻറും ടൈ ആവുന്ന സാഹചരത്തിൽ ഓരോ പോയിൻ്റു വീതവും ലഭിക്കും
18.കളിക്കളത്തിൽ മോശമായി പെരുമാറുന്ന കളിക്കാർക്കും ടീമിനും എതിരെ നടപടി സ്വികരിക്കാനുള്ള അവകാശം സ്പോട്സ് കമ്മിറ്റിക്കായിരിക്കും.
19.ത്രോബോൾ മത്സരങ്ങൾ  ജൂലായ് 27 -ാം തിയതി മുതലും ഫുഡ്ബാൾ മത്സരങ്ങൾ  ആഗസ്ത് 07 -ാം തിയതി മുതലും ആരംഭിക്കും.
20.ത്രോബോൾ ടീം രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി  26.07.2018 രാത്രി  10.മണിയും ഫുഡ്ബാൾ റെജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി  04.08.2018 രാത്രി  10 മണിയും ആയിരിക്കും.
21.മെഗാസ്റ്റാര്‍ ക്ളബ്ബ് സ്പോട്സ് ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാൻ നൗഷാദ് (9447338708) (Lack Teck) ൻ്റെ കൈവശം പറഞ്ഞ തിയതിക്കും സമയത്തിനുമുള്ളിൽ  നിശ്ചിതഫോമിൽ ടീം റെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
22. കളിക്കളത്ത് റെഫറിമാരുടെ തീരൂമാനം അന്തിമമായിരിക്കും.

Post Bottom Ad