വീട്ടമ്മക്കൊരു കൂട്ട്; ദ്വീപ് വിഭവങ്ങളുമായി ലക്ഷദ്വീപ് അടുക്കള ആപ്പ്


ലക്ഷദ്വീപിലെ രുചിയൂറും വിഭവങ്ങൾ കഴിക്കാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. ദ്വീപുണ്ട, മീനച്ചാർ എന്നീ പേരുകൾ കേട്ടാൽ തന്നെ വായിൽ വെള്ളമൂറും. പുസ്തകങ്ങളിൽ നിന്നും ഇൻറർനെറ്റിൽ നിന്നും നിരവധി പാചക കുറിപ്പുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ ലക്ഷദ്വീപ് വിഭവങ്ങളുടെ റെസിപ്പികൾ മാത്രം എവിടെയും ലഭ്യമല്ല. പക്ഷെ ഇനിമുതൽ അതിനും ഒരു പരിഹാരമാവുകയാണ് 'ലക്ഷദ്വീപ് അടുക്കള' ആപ്പിലൂടെ.
   അറുപതിൽ പരം ദ്വീപ് രുചിക്കൂട്ടുകളൊരുക്കി അടുക്കളയിൽ അത്ഭുതം തീർക്കാൻ ഒരു മൊബൈൽ ആപ്പ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ദ്വീപ് രുചിക്കൂട്ടുകളുടെ കലവറയൊരുക്കുന്ന ‘ലക്ഷദ്വീപ് അടുക്കള’ എന്ന ആപ്ലിക്കേഷൻ രൂപകൽപന ചെയ്തിരിക്കുന്നത് കടമത്ത് സ്വദേശിയായ സഫിയുള്ളയാണ്. റഹ്മത്തുള്ള എ.പി, മുഹമ്മദ് ആഫീഫ്, ഫാരിഷാ ബീഗം, റസീനാ എന്നിവരുടെ സഹകരണത്തോടെയാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടേതായ ദ്വീപ് പാചക രീതി അറിയാമെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പരിലേക്ക് വാട്സപ്പോ ഇ-മെയിലോ ചെയ്യാവുന്നതാണ്. നിങ്ങളുടെ പാചക രീതി 'ലക്ഷദ്വീപ് അടുക്കള' ആപ്പിന്റെ അടുത്ത അപ്ഡേഷനിൽ പരിഗണിക്കുന്നതാണ്.
വാട്സപ്പ് നമ്പർ - 9495610250
ഇ-മെയിൽ - dweepadukkala@gmail.com
ആപ്ലിക്കേഷന്‍ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Labels: ,
[facebook][disqus]

Author Name

Powered by Blogger.