എൻ എസ് യു ഐ പ്രധിഷേധ മാർച്ച് നടത്തി

കൊച്ചി: ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വില്ലിങ്ടൺ ഐലൻഡിൽ ഉള്ള ലക്ഷദ്വീപ് ഓഫീസിലേക്ക് എൻ എസ് യു ഐ പ്രധിഷേധ മാർച്ച് നടത്തി. എൻ എസ് യു ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹഫീളുഖാൻ, എൻ എസ് യു ഐ ദേശീയ സെക്രട്ടറി അബിൻ വർക്കി എന്നിവർ പ്രധിഷേധ മാർച്ചിന് നേതൃത്ത്വം നൽകി. ദ്വീപ് വിദ്യാർത്തികളുടെ സ്കോളർഷിപ്പ് പ്രശ്നം പരിഹരിക്കുക, എഡ്യൂക്കേഷൻ ഓഫീസറെ സ്ഥലം മാറ്റുക, കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ലക്ഷദ്വീപ് ഓഫീസിലേക്ക് എൻ എസ് യു ഐ പ്രധിഷേധ മാർച്ച് നടത്തിയത്.


Labels: ,
[facebook][disqus]

Author Name

Powered by Blogger.