ലക്ഷദ്വീപിന് പുതിയ 12 കപ്പലുകള്‍ കൂടി - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപിന് പുതിയ 12 കപ്പലുകള്‍ കൂടി

കൊച്ചി: ലക്ഷദ്വീപിലെ യാത്രാദുരിതം പരിഹരിക്കാന്‍ അഞ്ച് യാത്രാക്കപ്പലുകള്‍ അടക്കം 12 കപ്പലുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. രണ്ട് ചരക്ക് കപ്പലുകളും ഒരു എല്‍ പി ജി കരിയറും ഒരു ഓയില്‍ ടാങ്കറും ഇതില്‍പെടുന്നു. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വീപുകള്‍ തമ്മില്‍ ബന്ധപ്പെടുത്തി എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന 150 യാത്രക്കാര്‍ക്കു സഞ്ചരിക്കാവുന്ന രണ്ട് യാത്ര കപ്പലുകളും ഉടന്‍ സര്‍വീസ് തുടങ്ങും.
250 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറു കപ്പല്‍ വിനോദസഞ്ചാരികള്‍ക്ക് മാത്രമായി സര്‍വീസ് നടത്തും. ടൂറിസം നയം രൂപീകരിച്ച ശേഷം വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും രണ്ടുമാസത്തിനകം വിനോദസഞ്ചാര മേഖലയില്‍ തൊഴില്‍ അവസരങ്ങളും നിക്ഷേപവും വര്‍ധിക്കുമെന്നും മുഹമ്മദ് ഫൈസല്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ദ്വീപില്‍ നടപ്പാക്കിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി മുഴുവന്‍ ദ്വീപുകാര്‍ക്കും ലഭ്യമാക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. കൊച്ചിയിലും കോഴിക്കോടും പതിനഞ്ചോളം ആശുപത്രിയുമായി ധാരണയിലെത്തി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. നാല് ദ്വീപുകളില്‍ പി പി പി മാതൃകയില്‍ ആശുപത്രികള്‍ക്ക് അംഗീകാരം ലഭിച്ചു. കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയടക്കം ഏഴ് ദ്വീപുകളില്‍ പതിനേഴ് ലക്ഷം രൂപ വീതം ചെലവില്‍ പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് ബാറ്ററി ഓപറേറ്റഡ് സ്‌കാനിങ് മെഷീന്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ആന്ത്രോത്തിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അന്‍പത് കിടക്കകളുള്ള ഉപജില്ലാ ആശുപത്രിയായി ഉയര്‍ത്തുകയും ഇതിന്റെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ ദിവസം നടന്നതായും എം പി അറിയിച്ചു.

കടപ്പാട്: ജനയുഗം

Post Bottom Ad