ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാമുന്നറിയിപ്പ് 24 മണിക്കൂര്‍ കൂടി നീട്ടി

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാമുന്നറിയിപ്പ് അടുത്ത 24 മണിക്കൂര്‍ കൂടി നീട്ടി.
ആയതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. മുന്നറിയിപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടുത്ത 24 മണിക്കൂറിലേക്കാണ് നല്‍കിയിരിക്കുന്നത്.
Labels:
[facebook][disqus]

Author Name

Powered by Blogger.