AL Jasari AL Jasari Author
Title: തുരുത്തിൻ്റെ സാഹിത്യകാരന് കണ്ണീരോടെ വിട
Author: AL Jasari
Rating 5 of 5 Des:
ലക്ഷദ്വീപിന്റെ സാഹിത്യ ചക്രവാളസീമയിലെ തിളക്കമാർന്ന നക്ഷത്രം ഇനി ഓർമ്മകൾമാത്രം..പതിറ്റാണ്ട് കാലം അറബിക്കടലിൽ അടിഞ്ഞാടിയ അക്ഷരകൂട്ടങ്ങളെ നുള്ള...
ലക്ഷദ്വീപിന്റെ സാഹിത്യ ചക്രവാളസീമയിലെ തിളക്കമാർന്ന നക്ഷത്രം ഇനി ഓർമ്മകൾമാത്രം..പതിറ്റാണ്ട് കാലം അറബിക്കടലിൽ അടിഞ്ഞാടിയ അക്ഷരകൂട്ടങ്ങളെ നുള്ളി പെറുക്കി വായനക്കാർക്ക് തൻറെ സ്വത സിദ്ധമായ ശൈലിയിൽ കഥകളും കവിതകളും കഥാഗാനങ്ങളും കൊണ്ട് വിരുന്നൊരുക്കിയ ലക്ഷദ്വീപിൻ്റെ സ്വന്തം സാഹിത്യകാരൻ ശ്രീ ചമയം ഹാജാഹുസൈൻ ഇനി പുസ്തകങ്ങളിലൂടെ ജീവിക്കും..രണ്ട് ദിവസം മുമ്പ് തലസ്ഥാന നഗരിയിൽ സംഭവിച്ച യാതൃശ്ചിക വാഹനാപകടത്തിൽ ഗുരതരമായ പരുക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അക്ഷരങ്ങളെയും വാക്കുകളെയും വാചകങ്ങളെയും പുസ്തകത്താളുകളെയും ബാക്കി നിർത്തി ആ അതുല്ല്യ എഴുത്തുകാരൻ ജനമനസുകളിൽ നൊമ്പരത്തിൻ്റെ വിത്ത് പാകി കടന്നു പോയി....

1961 ജനുവരി 1 ന് കിൽത്താൻ ദ്വീപിലെ  ചമയം ആറ്റബിയുടെയും വലിയപാത്തോട് മുഹമ്മദ് കോയയുടെയും മൂത്തമകനായി ജനിച്ച അദ്ദേഹം  കിൽത്തൻ ഹൈസ്കൂൾ, ജെ എൻ കോളേജ് കവരത്തി , എന്നിവിടങ്ങളിൽ നിന്ന്  വിദ്യാഭ്യാസം നേടി. സമൂഹത്തിലെ നിലനിന്ന് വരുന്ന പല അനാചരങ്ങൾക്കും കീഴ് വയക്കങ്ങൾക്കുമെതിരെ നിരവധി നിയമ യുദ്ധങ്ങൾ നടത്തിയ അദ്ദേഹം പലതവണ പോലീസുകാരാൽ അറസ്റ്റ് ചെയ്യപ്പെട്ടു..അനീതിക്കെതിരെ പ്രവർത്തിക്കാൻ 1993 യുവമുന്നണി എന്ന ഒരു യുവക്കുട്ടായ്മ രൂപീകരിച്ചു.. സാഹിത്യകാരൻ ,രാഷ്ട്രീയ നീരീക്ഷകൻ, എന്നതിനപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായും ,കേന്ദ്ര അഭ്യന്തര മന്ത്രിയുടെ ഉപദേശക സമിതി അംഗമായും കിൽത്താൻ ഫൗണ്ടേഷൻ മെമ്പർ സെക്രട്ടറിയായും , ദ്വീപ് കലാസമിതി പ്രസിഡണ്ടായും സേവനം ചെയ്തിട്ടുണ്ട്..

കിളാബാകൂട്ടം പോലുള്ള കാലാകാരക്കൂട്ടായ്മകളുടെ നെട്ടല്ലായും സാഹിത്യകാരന്മാരുടെ നേതാവായും കരുതപ്പെടുന്ന അദ്ദേഹത്തിൻ്റെ ഭാര്യ കെ.പി ആറ്റബിയാണ്.നാജിയ ഹുസൈൻ , ജിയാദ് ഹുസൈൻ എന്നിവരാണ് മക്കൾ..

അക്ഷരങ്ങളും അക്കങ്ങളും മുട്ടിവിളിക്കാത്ത അനശ്വരതയുടെ
മറ്റൊരു ലോകത്തേക്ക് അദ്ദേഹം  കടന്നു  ചെല്ലുമ്പോൾ എഴുതി തീരാത്ത ഒരുപിടി കഥകളും പാടി തീരാത്ത ഒരുപിടി കടൽമണമുള്ള ഒരുപിടി കഥാഗാനങ്ങളും നമ്മൂക്ക് മുമ്പിൽ ബാക്കി കിടക്കുന്നു.....

ഉപദ്വീപിൽ കുറെ ദ്വീപുകൾ,
തെക്കൻ ദ്വീപുകൾ,
നിയമത്തിൻ്റെ വഴിയിൽ,
നിങ്ങൾക്കൊരു ജോലി,
ലക്ഷദ്വീപിലെ ഔലിയാക്കൾ ഭാഗം1,
അറബിക്കടലിലെ കഥാഗാനങ്ങൾ ,
ലക്ഷദ്വീപിലെ നാടൻ കളികളും ആചാരങ്ങളും
തുടങ്ങി നിരവധി പുസ്കങ്ങളുടെ കർത്താവായ അദ്ദേഹം കിൽത്താൻ ദ്വീപിനും ലക്ഷദ്വീപിനും എന്നും ഒരു മുതല്‍ കൂട്ടായിരുന്നു....

വളർന്ന് വരുന്ന തലമുറയ്ക്ക് അവൻ്റെ നാടിൻ്റെ ചരിത്രവും സംസാകാരവും മനസിലാക്കാൻ എക്കാലത്തും ജീവിക്കുന്ന ഇത്തിരി പുസ്തകങ്ങൾ സംഭാവന ചെയ്ത് കടന്നുപോയ ആ മഹൽ വ്യക്തിയുടെ ഒാർമ്മകൾക്ക് മുമ്പിൽ പ്രാർത്ഥനകളും ആദാരാജ്ഞലികളും അർപ്പിച്ച് അദ്ദേഹത്തിൻ്റ് കുടുംബത്തിൻ്റെ വിഷമത്തിൽ ഞങ്ങളും പങ്ക് ചേരുന്നു...

Island star, Kiltan

Advertisement

 
Top