ലക്ഷദ്വീപിൽ നാളെ വിദ്യാഭ്യാസ ബന്ത് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപിൽ നാളെ വിദ്യാഭ്യാസ ബന്ത്

കവരത്തി: കവരത്തി സ്‌കൂളിൽ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തെ തുടർന്ന് ലക്ഷദ്വീപിൽ നാളെ (ബുധൻ) വ്യാപകമായി വിദ്യാഭ്യാസ ബന്തിന് എൻ എസ് യൂ ഐ ആഹ്വാനം ചെയ്തു. ലക്ഷദ്വീപ് എം.പി. പി. പി. മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും +1, +2 വിദ്യാർത്തികൾക്ക് അനുവദിച്ച ടാബ്‌ലറ്റ് വിതരണത്തിനായി എം.പി കവരത്തി സ്കൂളിൽ എത്തിയപ്പോൾ എൻ എസ് യൂ ഐ വിദ്യാർത്തികൾ ഗോ ബാക്ക് വിളിച്ചിരുന്നു. അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എൻ എസ് യൂ ഐ വിദ്യാർത്തികൾക്ക് പരിക്ക്‌ പറ്റിയതിനെ തുടർന്നാണ് നാളെ ദ്വീപുകളിൽ വിദ്യാഭ്യാസ ബന്ത് നടത്തുന്നതെന്ന് എൻ എസ് യൂ ഐ ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി തൻസീഹുൽ ഹഖ് അൽ ജസരിയോട് പറഞ്ഞു.

Post Bottom Ad