+1, +2 വിദ്യാർത്തികൾക്ക് ടാബ്‌ലറ്റ് വിതരണം ചെയ്തു

ആന്ത്രോത്ത്: ലക്ഷദ്വീപ് എം.പി. പി. പി. മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും +1, +2 വിദ്യാർത്തികൾക്ക് അനുവദിച്ച ടാബ്‌ലറ്റ് ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കന്ററി സ്കൂളിൽ വിതരണം ചെയ്തു. ചടങ്ങിൽ മഹാത്മാ ഗാന്ധി സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രി.സി. പി. ഖലീൽ സ്വാഗത പ്രസംഗവും ഗവ. ഗേൾസ് സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രി. ജോണി തോമസ് അധ്യക്ഷ പ്രസംഗവും നടത്തി. ലക്ഷദ്വീപ് എം.പി. പി. പി. മുഹമ്മദ് ഫൈസൽ വിദ്യാർത്തികൾക്ക് ടാബ്‌ലറ്റ് വിതരണം ചെയ്തു.

വിദ്യാർത്തികൾക്ക് ടാബ്‌ലറ്റ്‌ നൽകുമ്പോൾ അതിന്റെ കൂടെ വിദ്യാർത്തികളും രക്ഷിധാക്കളും ഒരു സമ്മതപത്രം നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു. പ്രസ്തുത സമ്മതപത്രത്തിൽ ടാബ്‌ലറ്റിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ടാബ്‌ലറ്റിന്റെ വില നൽകണമെന്നും അല്ലാത്തപക്ഷം ടി.സി നൽകില്ലെന്ന് നിബന്ധനയും വെച്ചിരുന്നു. ഇതിനെതിരെ ചില വിദ്യാർത്തികൾ പ്രധിഷേധം ഉയർത്തിയിരുന്നു. എന്നാൽ പ്രസ്തുത നിബന്ധന എടുത്ത് മാറ്റാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി വിദ്യാർത്തികൾക്ക് എം.പി. ഉറപ്പ് നൽകി. പ്രസ്ഥുത വിഷയത്തിലുള്ള അതൃപ്തി അറിയിച്ചു കൊണ്ട് ഉദ്ഘാടന ചടങ്ങിൽ നിന്നും വില്ലേജ് ദ്വീപു് പഞ്ചായത്ത് ചെയർപേർസനടക്കമുള്ള കോൺഗ്രസ്സ് പാർട്ടിയുടെ ഡിപി ,വിഡിപി മെമ്പർമാർ വിട്ട് നിന്നിരുന്നു. ഗവ. ഗേൾസ് സീനിയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രി. കെ.പി. ഷൈകോയ ചടങ്ങിന് നന്ദി പറഞ്ഞു.

Labels: , ,
[facebook][disqus]

Author Name

Powered by Blogger.