സ്പെഷ്യൽ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു


കവരത്തി: ലക്ഷദ്വീപ് ഗവർമെന്റ് എംപ്ലോയീസ് യൂണിയന്റെ (LGEU) നേത‌ൃത്വത്തിൽ വിവിധ ദ്വീപുകളിൽ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. കവരത്തിയിൽ ഗവ. ജൂനിയർ ബേസിക്ക് സ്കൂൾ(ഈസ്റ്റ്)  പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ ക്യാമ്പയിൻ രാവിലെ 7 മണിക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഉൽഘാടനം ചെയ്തു. ഗവ. ജൂനിയർ ബേസിക്ക് സ്കൂൾ(ഈസ്റ്റ്), തർക്കിയത്തുൽ ഇസ്‌ലാം മദ്രസ, ഈസ്റ്റ് ബ്രാഞ്ച് സൊസൈറ്റി എന്നീ പരിസര പ്രദേശങ്ങളിലാണ് തലസ്ഥാനത്ത് ശുചീകരണം നടത്തിയത്.

ഡെങ്കി പനി പോലെയുള്ള മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് ലക്ഷദ്വീപ് ഗവർമെന്റ് എംപ്ലോയീസ് യൂണിയൻ വിവിധ ദ്വീപുകളിൽ  സ്പെഷ്യൽ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. മറ്റ് ദ്വീപുകളിൽ നടന്ന ശുചീകരണ ക്യാമ്പയിൻ ഉൽഘാടനം അതാത് ദ്വീപുകളിലെ സബ് കളക്ടർ, സബ് ഡിവിഷണൽ ഓഫീസർ മാർ നിർവഹിച്ചു.

Labels:
[facebook][disqus]

Author Name

Powered by Blogger.