എൻജിനീയറിങ്‌; ലക്ഷദ്വീപുകാർക്ക് ഇളവ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

എൻജിനീയറിങ്‌; ലക്ഷദ്വീപുകാർക്ക് ഇളവ്


തിരുവനന്തപുരം:2018-ലെ എൻജിനീയറിങ്‌ (ബി.ടെക്.) പ്രവേശനവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരുടെ പ്ലസ്ടുവിന്റെ കുറഞ്ഞ മാർക്ക് സംബന്ധിച്ച നിബന്ധനകളിൽ ഇളവ് വരുത്തി. ലക്ഷദ്വീപിൽ സ്ഥിരതാമസക്കാരായ അപേക്ഷകർക്കും (പട്ടികവർഗ വിഭാഗം) അംഗ പരിമിതർക്കും പ്ലസ്ടുവിന് നിശ്ചയിച്ചിരുന്ന കുറഞ്ഞ മാർക്ക് 65 ശതമാനത്തിൽനിന്ന്‌ 40-ആയും ലക്ഷദ്വീപിൽ താമസക്കാരായ പൊതുവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നിശ്ചയിച്ചിരുന്ന കുറഞ്ഞ മാർക്ക് 75 ശതമാനത്തിൽ നിന്നും 45-ആയും കുറച്ചു.
ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർക്ക് സംവരണംചെയ്ത എൻജിനീയറിങ് കോളേജുകളിലെ സീറ്റുകളിലേക്ക് ഒന്നും രണ്ടുംഘട്ട അലോട്ട്‌മെന്റുകൾക്കായുള്ള ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ജൂലായ് ആറിന് അവസാനിച്ചതിനാൽ ഇളവ് സ്‌പോട്ട് അഡ്മിഷനു മാത്രമേ ലഭിക്കൂ.
പരീക്ഷാത്തീയതി ആയി
ബോയിലർ ഓപ്പറേഷൻ എൻജിനീയർ പരീക്ഷ നവംബർ 24, 25 തീയതികളിൽ നടക്കും. വാചാ, പ്രാക്ടിക്കൽ പരീക്ഷകൾ 2019 ജനുവരി 23, 24, 25 തീയതികളിൽ നടത്തും. വിശദവിവങ്ങൾ www.fabkerala.gov.in ൽ ലഭിക്കും.

Post Bottom Ad