ലക്ഷദ്വീപിന് അഭിമാന മുഹൂർത്തം; അന്തര്‍ദേശീയ ശാസ്ത്രകോണ്‍ഗ്രസില്‍ ദ്വീപ് വിദ്യാർത്ഥികൾക്ക് അഭിമാന നേട്ടം

കോലാലംപൂര്‍: മലേഷ്യയില്‍ വെച്ച് നടക്കുന്ന അന്തര്‍ദേശീയ ശാസ്ത്രകോണ്‍ഗ്രസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ലക്ഷദ്വീപ് വിദ്യാര്‍ത്ഥി സംഘത്തിന് മികച്ച നേട്ടം. 155 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നിഷ്പ്രഭരാക്കുംവിധം സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകള്‍ കരസ്ഥമാക്കിയാണ് കല്‍പ്പേനി ഡോ. കെ.കെ. മുഹമ്മദ്കോയ ഗവണ്‍മെന്‍റ് സീനിയര്‍ സെക്കന്‍ററി സ്കൂളിലെ അഞ്ചംഗ വിദ്യാര്‍ത്ഥി സംഗം അഭിമാന നേട്ടം കൈവരിച്ചത്. മത്സ്യാവശിഷ്ടങ്ങളും ശര്‍ക്കരയുമുപയോഗിച്ച് എങ്ങിനെ കുറഞ്ഞ ചിലവില്‍ അമിനൊ ആസിഡ് നിര്‍മ്മിച്ച് ഉപയോഗിക്കാം എന്ന ആശയമാണ് കല്‍പ്പേനി ഡോ. കെ.കെ. മുഹമ്മദ്കോയ ഗവണ്‍മെന്‍റ് സീനിയര്‍ സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥികളായ നിദ ഷെയ്ഖ്, നെസ്രീന നാസര്‍, ഖാലിയ ജലീല്‍, ഷാക്കിറ, ദാനിഷ് അക്തര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ടീം അംഗങ്ങള്‍ അവതരിപ്പിച്ചത്. 155 രാജ്യങ്ങൾ പെങ്കടുത്ത എക്സിബിഷന് മൂന്ന് മെഡലും കരസ്ഥമാക്കിയ ഏക ടീം  ഇന്ത്യയെ പ്രതിനിതീകരിച്ചുപോയ അഞ്ച് അംഗ സംഗമായ ലക്ഷദ്വീപ് വിദ്യാർത്ഥികൾ മാത്രമാണ്. ഡിസംബറിൽ ദേശിയ തലത്തിൽ അവതരിപ്പിച്ചതിൽ ഇന്ത്യയിൽ നിന്ന് പരിഗണിക്കപ്പെട്ട ഏക പ്രൊജക്റ്റാണിത്.
ലക്ഷദ്വീപിന്റെ അഭിമാനം വാനോളം ഉയർത്തിയ നിദ ഷെയ്ഖ്, നെസ്രീന നാസര്‍, ഖാലിയ ജലീല്‍, ഷാക്കിറ, ദാനിഷ് അക്തര്‍ എന്നീ വിദ്യാർത്ഥികൾക്ക്ക്കും യാത്രയിലുടനീളം പ്രജോതനം നൽകിയ ഗൈഡ് ഫിസിക്സ് ആദ്യാപിക നസീമ ടീച്ചർക്കും വിദ്യാർത്തികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകിയ ഡോ: കെ.കെ. മുഹമ്മദ്കോയ ഗവണ്‍മെന്‍റ് സീനിയര്‍ സെക്കന്‍ററി സ്കൂളിലെ അദ്യാപകർക്കും അൽ ജസരിയുടെ അഭിനന്ദങ്ങൾ.
Labels: ,
[facebook][disqus]

Author Name

Powered by Blogger.