ലക്ഷദ്വീപ് മെരിറ്റ് സ്കോളർഷിപ്പ് എക്സാമിന് അപേക്ഷ ക്ഷണിച്ചു - AL Jasari
ലക്ഷദ്വീപ് മെരിറ്റ് സ്കോളർഷിപ്പ് എക്സാമിന് അപേക്ഷ ക്ഷണിച്ചു

ലക്ഷദ്വീപ് മെരിറ്റ് സ്കോളർഷിപ്പ് എക്സാമിന് അപേക്ഷ ക്ഷണിച്ചു


കവരത്തി: 2018-19 അധ്യയന വർഷത്തെ ലക്ഷദ്വീപ് മെരിറ്റ് സ്കോളർഷിപ്പ് എക്സാമിന് (എൽ.എം.എസ്.ഇ)  6, 9, 11എന്നീ ക്ലാസുകളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതാ മാനദണ്ഡങ്ങൾ, സിലബസ്, പരീക്ഷാ വിവരങ്ങൾ, അപേക്ഷാ ഫോറം തുടങ്ങിയ സ്കീമിന്റെ പ്രധാനപ്പെട്ട വിവരങ്ങൾ എല്ലാ ദ്വീപുകളിലെയും സീനിയർ സെക്കന്ററി സ്കൂളുകളിലും ലക്ഷദ്വീപ് ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. യോഗ്യരായ വിദ്യാർത്തികൾ 2018 ആഗസ്റ്റ് 8ന് മുമ്പായി കവരത്തി വിദ്യാഭ്യാസ വകുപ്പിലേക്ക് അപേക്ഷകൾ അയക്കുക.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504